കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോളിംഗ് ഉദ്യോഗസ്ഥർ സിപിഎം താൽപ്പര്യത്തിന് കൂട്ടുനിന്നാൽ നിയനടപടി; താക്കീതുമായി സതീശൻ പാച്ചേനി

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പിൽ അട്ടിമറിയ്ക്ക് രാഷ്ട്രീയ പാർട്ടികളെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സതീശൻ പാച്ചേനി. തിരഞ്ഞെടുപ്പിൽ സിപിഎം നടത്തുന്ന രാഷ്ട്രീയ വിരുദ്ധ നീക്കത്തിന് ഏതെങ്കിലും തരത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ മുന്നറിയിപ്പ്.

 ബി ഗോപാലകൃഷ്ണന്റെ വോട്ടുമറിക്കൽ പ്രസ്താവന തിരിഞ്ഞുകൊത്തി; തോൽവിക്കുള്ള മുൻകൂർ ജാമ്യമല്ലേയെന്ന് എതിർചേരി ബി ഗോപാലകൃഷ്ണന്റെ വോട്ടുമറിക്കൽ പ്രസ്താവന തിരിഞ്ഞുകൊത്തി; തോൽവിക്കുള്ള മുൻകൂർ ജാമ്യമല്ലേയെന്ന് എതിർചേരി

ജില്ലയിൽ പ്രശ്നബാധിത ബൂത്തുകളായി സർക്കാർ സംവിധാനങ്ങൾ കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ പോലീസ് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണം. സ്ഥാനാർത്ഥിമാർക്കും പോളിംഗ് ഏജന്റുമാർക്കും സുരക്ഷയും നീതിപൂർവ്വകമായി തിരഞ്ഞെടുപ്പ് നടത്തേണ്ട കടമയും ഉത്തരവാദിത്വവും ഭരണകൂടത്തിനുണ്ടെന്നും പാച്ചേനി ഓർമിപ്പിച്ചു. ആവശ്യമായ സംരക്ഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ് ഉൾപ്പെടെ ലഭ്യമായിട്ടും വേണ്ടത്ര ഇടപെടൽ നടത്താതിരുന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pacheni-15793

Recommended Video

cmsvideo
ശബരിമല: കാനനപാത അടച്ചതോടെ വിജനമായി ശരംകുത്തി

ഭരണസ്വാധീനമുപയോഗിച്ച് അധികാര ദുർവിനിയോഗം നടത്താനാണ് സിപിഎമ്മിന്റെ ശ്രമം. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഈ കുത്സിത ശ്രമങ്ങൾക്ക് കൂട്ടുനിൽക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെങ്കിൽ ഇതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും പാച്ചേനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എല്ലാ ഉദ്യോഗസ്ഥരുടേയും ഓർമയിലുണ്ടാകണമെന്നും പാച്ചേനി ചൂണ്ടിക്കാണിക്കുന്നു.

English summary
Kerala Local Body Election: Satheesan Pacheni warns official over irregularities in poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X