മഴയും കാറ്റും ശക്തമാകുന്നു; കണ്ണൂരില്‍ ജൂലൈ 4 വരെ യെല്ലോ അലേര്‍ട്ട്
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ജൂലൈ 4 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നടപടി. വ്യാഴാഴ്ച തളിപ്പറമ്പില്‍ 32.4 മില്ലീമീറ്റര്‍, തലശ്ശേരിയില്‍ 47.4 മില്ലീമീറ്റര്‍, ഇരിക്കൂറില്‍ 32 മില്ലീമീറ്റര്‍, കണ്ണൂരില്‍ 46.4 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്.
കണ്ണൂര്‍, ചെറുവാഞ്ചേരി, മട്ടന്നൂര്‍, ആറളം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ വരെ 40 മുതല്‍ 45 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അടുത്ത 24 മണിക്കൂറിനിടെ 20 മുതല്‍ 120 മില്ലീമീറ്റര്‍ വരെ മഴ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിക്കാനിടയുണ്ട് എന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
മഴ കനത്തതോടെ മലയോര മേഖലകളില്‍ പുഴകളും തോടുകളും കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കുകയാണ്. തേജസ്വിനിപ്പുഴ ഇന്നലെ രാവിലെ തന്നെ കര കവിഞ്ഞൊഴുകിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് തേജസ്വിനി പുഴയില്‍ ഇന്നലെയുണ്ടായരിക്കുന്നത്.
കൂത്തുപറമ്പ് മാനന്തേരിയില്‍ തേങ്കാട് തോടിന്റ അരിക് ഇടിഞ്ഞു കൂറ്റന്‍ മരം ഉള്‍പ്പെടെ വെള്ളത്തിലായിരിക്കുകയാണ്. തേങ്കാട് വണ്ണാത്തിമൂല ഭാഗത്തേക്കുള്ള പാലത്തിന് സമീപത്തെ 3 വീട്ടുകാര്‍ ഇതോടെ കരയിടിച്ചില്‍ ഭീഷണി അഭിമുഖീകരിക്കുകയാണ്. കുണ്ടുംകര വീട്ടില്‍ പുതുശ്ശേരി രാജന്‍, കരുവാത്ത് പത്മിനി, പി സുമേഷ് എന്നിവരുടെ വീടുകളാണ് മഴയില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്.
ചിറ്റാരിപ്പറമ്പ് പതിനാലാം മൈലില്‍ വന്‍മരം കടപുഴകി വീണ് തലശ്ശേരി - ബാവലി സംസ്ഥാനാന്തര പാതയില്‍ ഏറെനേരം ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. ഇന്നലെ ഉച്ചയോടെയാണ് പുളി മരം കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടത്.
കണ്ണവം പൊലീസും കൂത്തുപറമ്പ് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ കാറ്റിലും മഴയിലും മേലെ ചൊവ്വയില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസുകള്‍ക്ക് മുകളില്‍ മരം വീണിരുന്നു.
മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തുഞ്ചത്താചാര്യ വിദ്യാലയത്തിന്റെ ബസുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ബസിന് സാരമായ കേടുപാടുകള്‍ പറ്റി. തലശ്ശേരി കാവുംഭാഗം കാരായി ബസ് സ്റ്റോപ്പിനു സമീപത്തെ വയല്‍ റോഡില്‍ വെള്ളം കയറിയത് വാഹനയാത്രയും കാല്‍നടയാത്രയും ദുരിതപൂര്‍ണ്ണമാക്കുന്നു. സമീപത്തെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ വെള്ളം കയറിയിരിക്കുകയാണ്.