കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ യാത്രക്കാരോട് തട്ടിക്കയറി: കിയാല്‍ അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കിയാല്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. വിമാനം എട്ടുമണിക്കൂറിലേറെ വൈകിയതിന് യാത്രക്കാര്‍ ഇന്‍ഡിഗോ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ചില യാത്രക്കാര്‍ കിയാല്‍ അധികൃതര്‍ക്കു പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കിയാല്‍ അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 12 മണിക്കൂറിലധികം വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത് ജീവനക്കാര്‍ വളരെ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ ആരോപിച്ചു.
പാനൂരില്‍ രണ്ടിടങ്ങളില്‍ ബോംബ് പിടിച്ചു: പേരാവൂരില്‍ അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പരുക്ക്
182 ഓളം യാത്രക്കാര്‍ സഞ്ചരിച്ച വിമാനമെത്തേണ്ടത് പുലര്‍ച്ചെ അഞ്ചിനായിരുന്നു. പുറപ്പെടാന്‍ 12 മണിക്കൂറിലധികം വൈകിയ വിമാനം എത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ്. നടപടിയില്‍ വിമാനത്തില്‍ നിന്നും ഇറങ്ങാതെ അരമണിക്കൂറോളം യാത്രക്കാരുടെ പ്രതിഷേധം. എട്ട് മണിക്കൂറിലധികം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിമാനക്കമ്പനി സൗജന്യമായി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. വിമാനം വൈകിയതിന് കാരണം തിരക്കിയതോടെ ദോഹയിലെ ഇന്‍ഡിഗോ ജീവനക്കാര്‍ വളരെ മോശമായി പെരുമാറിയെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ വിമാനം വൈകിയത് നിമിത്തം ഏറെ ദുരിതമാണ് നേരിടേണ്ടി വന്നത്. പ്രതിഷേധം കനത്തതോടെ കണ്ണൂരിലെ ഇന്‍ഡിഗോ മാനേജര്‍ എത്തിയെങ്കിലും കൃത്യമായ ഒരു വിശദീകരണവും നല്‍കിയില്ലെന്നും കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങളോട് തട്ടിക്കയറിയെന്നുമാണ് യാത്രക്കാരുടെ പരാതി. ബാലാരിഷ്ടതകള്‍ മാറി വരുന്നകണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു യാതൊരു പരാതിയുമില്ലാതെ മുന്‍പോട്ടുപോവുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ഈക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും കിയാല്‍ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications