പാനൂരില്‍ രണ്ടിടങ്ങളില്‍ ബോംബ് പിടിച്ചു: പേരാവൂരില്‍ അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പരുക്ക്
പാനൂര്‍: തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൊടിയിറങ്ങിയപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ അക്രമം. പാനൂരിനടുത്ത ചെണ്ടയാട് കണ്ടോത്തും ചാലില്‍ ബോംബ് സ്‌ക്വാഡും പൊലീസും നടത്തിയ മിന്നല്‍ പരിശോധനയില്‍ ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി.
ഒരു സ്റ്റീല്‍ ബോംബും ബോംബ് നിര്‍മ്മിക്കാനുള്ള സാമഗ്രികളുമാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റെയ്ഡ് നടത്തിയത്.
പാനൂര്‍ സിഐ പിപി ശ്രീജിത്ത്, ബോംബ് സ്‌ക്വാഡ് എസ്ഐ ടിവി ശശിധരന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പേരാവൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റു.

ഡിവൈഎഫ്ഐ പേരാവൂര്‍ നോര്‍ത്ത് മേഖല സെക്രട്ടറി രഗിലേഷിനെ ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായാണ് പരാതി. പരുക്കേറ്റ രഗിലേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മേല്‍ മുരിങ്ങോടി ടൗണിലൂടെ നടന്നു വരവെ ഇതു വഴി വന്ന യുഡിഎഫിന്റെ പ്രചാരണ വാഹനം രഗിലേഷിനെ ഇടിച്ചു വീഴ്ത്തിയെന്നാണ് പരാതി.പ്രചരണ വാഹനത്തില്‍ നിന്ന് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിച്ച് അനൗണ്‍സ്‌മെന്റ് ചെയ്തത് നേരത്തെ വാക് തര്‍ക്കത്തിനിടയാക്കിയിരുന്നു.
അതേസമയം, യുഡിഎഫ് പ്രചരണ വാഹനത്തിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം വൈസ്.പ്രസിഡന്റ് ശരത് ചന്ദ്രനെ മേല്‍മുരിങ്ങോടിയില്‍ വെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത് ചന്ദ്രന പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശരത്ചന്ദ്രനെ മര്‍ദ്ദിച്ച സംഭവം. 4 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പേരാവൂര്‍ പോലീസ് കേസെടുത്തു. വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തുകയായിരുന്ന ശരത്ചന്ദ്രനെ ശനിയാഴ്ച വെകുന്നേരം ഏഴരയ്ക്ക് മേല്‍ മുരിങ്ങോടിയില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ശരത്ചന്ദ്രന്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.












Click it and Unblock the Notifications