അഴിക്കോട്ടെ തോല്‍വിക്ക് കാരണം കെഎം ഷാജി തന്നെ; കണ്ടെത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍
കണ്ണൂര്‍: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയ ഏറ്റവും ആകംക്ഷയോടെ ഉറ്റ് നോക്കിയ മത്സരങ്ങളില്‍ ഒന്നായിരുന്നു അഴീക്കോട് മണ്ഡലത്തിലേത്. മുസ്ലിം ലീഗ് അണികള്‍ തീപ്പൊരി നേതാവ് എന്ന വിശേഷിപ്പിക്കുന്ന കെഎം ഷാജി തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് അഴീക്കോട് ഇറങ്ങിയപ്പോള്‍ ജനകീയ മുഖമായ കെവി സുമേഷ് ആയിരുന്നു സിപിഎമ്മിന്റെ പോരാളി.
അന്ത്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് കെഎം ഷാജിയെ പരാജയപ്പെടുത്തി കെവി സുമേഷ് മണ്ഡലം പിടിച്ചെടുത്തു. ഇപ്പോഴിതാ തന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെഎം ഷാജി.
ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ അഴീക്കോട് മണ്ഡലം കെഎം ഷാജിയിലൂടെ മുസ്ലിം ലീഗ് ആദ്യമായി പിടിച്ചെടുക്കുന്നത് 2011 ലാണ്. 493 വോട്ടിനായിരുന്നു ആദ്യ മത്സരത്തില്‍ കെഎം ഷാജി വിജയിച്ചത്. 2016 ല്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്ത്തകന് എംവി നികേഷ് കുമാറിനെതിരെ 2287 വോട്ടുകള്‍ക്ക് വിജയിക്കാന്‍ കെഎം ഷാജിക്ക് സാധിച്ചു.

ഇത്തവണ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ അഴീക്കോട് നിന്നും കെഎം ഷാജി മാറാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായുള്ള അതൃപ്തികളും അഴിമതി ആരോപണങ്ങളും കെഎം ഷാജിയെ കൂടുതല്‍ സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഷാജി അഴീക്കോട് മത്സരിക്കട്ടേയെന്നായിരുന്നു ലീഗ് തീരുമാനം.

മുസ്ലിം ലീഗിലെ ഈ പ്രാദേശിക അതൃപ്തിയും അഴിമതി ആരോപണങ്ങളും കെഎം ഷാജിയുടെ തോല്‍വിക്ക് കാരണമായെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതിക്ക് മുന്നിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാജിക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഇടതുപക്ഷം പ്രധാന പ്രചരണ വിഷയമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഷാജിയും ലീഗിലെ പ്രാദേശിക നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ അഴിക്കോട്ടെ തോല്‍വിക്ക് കാരണമായെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

അഴിക്കോട്ടെ സ്ഥാനാര്‍ത്ഥിത്വം കെഎം ഷാജി ആദ്യം നിഷേധിച്ചത് വിനയായി. തുടക്കത്തിലെ ഈ അഭ്യൂഹങ്ങള്‍ക്ക് പുറമെ അവസാനഘട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കാതിരുന്നതും തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചു. ഫോണില്‍ പോലും ഷാജിയെ വിളിച്ചാല്‍ കിട്ടാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് സംഘടനാ സംവിധാനം നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എങ്ങനെ പ്രവര്‍ത്തിച്ചെന്ന് വിലയിരുത്തുന്നതിനായി രൂപവത്കരിച്ച കെപിസിസി സമിതിക്ക് മുന്നിലാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. വിജയം പ്രതീക്ഷിച്ച കണ്ണൂര്‍ മണ്ഡലത്തിലെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത് കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ്.

കോവിഡ് സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ജനങ്ങളില്‍ ഇറങ്ങിച്ചെന്നതും തിരിച്ചടിയായി. സിപിഎം ഈ സാഹചര്യത്തെ അനുകൂലമായി മുതലെടുത്തു. പ്രചരണ രംഗത്തും പോരായ്മകളുണ്ടായി. ഇരിക്കൂറില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് വലിയ രീതിയുള്ള വോട്ട് ചോര്‍ച്ചയിലേക്ക് പോവാതിരുന്നത് കൊണ്ടാണ് മണ്ഡലം നിലനിര്‍ത്താന്‍ സാധിച്ചത്.

കോട്ടയം മുൻ ഡി.സി.സി പ്രസിഡൻറ് കുര്യൻ ജോയ്, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ,എംസി ദിലീപ് തുടങ്ങിയവരാണ് കണ്ണൂര്‍ ജില്ലയില്‍ അവലോകനം നടത്തുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് ലഭിച്ച പരാതികളിലും ജില്ലയില്‍ നിന്നുള്ള പരാതികളെ കുറിച്ച് ആശയ വിനിമയം നടത്തുന്നു.

രണ്ട് ദിവസം നീണ്ട് നില്ക്കുന്ന അവലോകനം ഇന്നും തുടരും. ഞായറാഴ്ച ഇരിക്കൂർ, പേരാവൂർ കണ്ണൂർ, അഴീക്കോട് എന്നീ മണ്ഡലങ്ങളിലെ നേതാക്കളുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. തിങ്കളാഴ്ച ശേഷിക്കുന്ന ഏഴ് മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ഭാരവാഹികളുമായി ചര്‍ച്ച നടത്തും. ഓരോ നേതാക്കളുമായി സമിതി അംഗങ്ങൾ ഒറ്റക്കൊറ്റക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications