കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഇക്കുറിയും ചടങ്ങുകള്‍ മാത്രം: ഓടപ്പൂ നിര്‍മ്മാണവും നിലച്ചു
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഇക്കുറി നടത്തുന്നത് കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.കണ്ണുര്‍ കലക്ടര്‍ ടി.വി സുഭാഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉത്സവം പേരിന് മാത്രം ചടങ്ങുകളായി മാത്രം നടത്തുന്നത്. 'കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യുമായി വില്ലിപ്പാലന്‍ തറവാട്ട് ക്ഷേത്രമായ ചൊക്‌ളി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തില്‍ നിന്നും ഇരുവനാട് വില്ലിപ്പാലന്‍ കണിയേരി ബാല കുറുപ്പിന്റെയും ഇളന്തോടത്ത് മാധവകുറുപ്പിന്റെയും നേതൃത്വത്തില്‍ അഞ്ചു പേര്‍ മാത്രം അടങ്ങുന്ന നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടു.

മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് ഭക്തരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന കലശപാത്രം എഴുന്നള്ളിക്കല്‍ ഈ വര്‍ഷം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് കേവലം ചടങ്ങ് മാത്രമായാണ് നടത്തിയത് .നെയ്യമൃത് സംഘ എടയാറിലും പിന്നീട് മണത്തണ ചപ്പാരം ക്ഷേത്രത്തിലും വിശ്രമിക്കുന്നതാണ്.തിങ്കളാഴ്ച രാവിലെ മണത്തണയില്‍ നിന്നും വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും
തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാരുടെയും കലശ പാത്രങ്ങള്‍ ഒരുമിച്ചു കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. അന്നേ ദിവസം രാത്രി അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന നെയ്യാട്ടത്തില്‍ രണ്ടു കലശ പാത്രങ്ങളിലെ നെയ്യും തൃക്കപാലം മഠത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് കിണ്ടിയില്‍ നിന്നുള്ള നെയ്യും അഭിഷേകം ചെയ്യും.
Recommended Video
വൈശാഖ മഹോത്സവത്തിലെ പ്രധാന പ്രസാദമാണ് ഓടപ്പൂവ്. കൊട്ടിയൂരിനു സമീപത്തെ വീടുകളിലും ഉത്സവസമയത്തെ താല്‍ക്കാലിക ഷെഡുകളിലുമാണ് അവ നിര്‍മിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മുന്നൂറോളം വീടുകളിലായി ആയിരത്തോളം ആളുകള്‍ നിര്‍മിക്കാറുള്ള ഓടപ്പൂ രണ്ടുവര്‍ഷമായി രണ്ടോ മൂന്നോ വീടുകളില്‍മാത്രമാണ് നിര്‍മിക്കുന്നത്. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരെയും അടിയന്തിരക്കാരെയും ലക്ഷ്യമിട്ട് കുറച്ച് ഓടപ്പൂക്കള്‍ മാത്രമാണ് ഇത്തവണ നിര്‍മിക്കുന്നതെന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തെ താമസക്കാരായ നടുക്കുടിയില്‍ ഷാജിയും ഇഞ്ചിക്കാലായില്‍ ചെല്ലപ്പനും പറഞ്ഞു.












Click it and Unblock the Notifications