ഹയര്‍സെക്കന്‍ഡറി രംഗത്ത് മലബാറിനോട് സര്‍ക്കാരിന് വിവേചനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തലശേരി: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് കണ്ണൂര്‍ ജില്ലയോട് തുടര്‍ന്നു വരുന്ന വിവേചനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മേഖലയിലാണ് ഇത്തവണ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്എസ്.എല്‍.സി പരിക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്.
എന്നാല്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ധാരാളം ഒഴിഞ്ഞു കിടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ പതിനായിരക്കണക്കിന് കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം ലഭ്യമാവാതെ പുറത്തു നില്‍ക്കേണ്ടി വരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ഏഴായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്ലസ് വണ്‍ പഠനം നിഷേധിക്കപ്പെടാന്‍ പോകുന്നത്.

മലബാര്‍ മേഖലയിലെ ബാച്ചുകള്‍ കുറവാണ് എന്ന യാഥാര്‍ത്ഥ്യം. ഇത് തിരിച്ചറിഞ്ഞ് കഴിഞ്ഞ തവണ സര്‍ക്കാര്‍ നിയോഗിച്ച കാര്‍ത്തികേയന്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍കണ്ണൂര്‍ ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിമേധിച്ച് പ്രാദേശിക തലം മുതല്‍ ജില്ലാ തലം വരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തും.
ഇതിന്റെ ഭാഗമായി 30, 31 തീയ്യതികളില്‍ മേഖലാ തല വാഹന പ്രചരണ ജാഥ, ഒപ്പുശേഖരണം എന്നിവ നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഫൈസല്‍ മാടായി, മറ്റു ഭാരവാഹികളായ പള്ളിപ്രം പ്രസന്ന, ഷറോസ് സജ്ജാസ്, മുഹമ്മദ് ഇംതിയാസ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications