Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ കടക്കെണിയിലാക്കി: വിഡി സതീശന്‍

ജപ്തി നടപടി സ്വീകരിക്കാത്ത ഒരു ധനകാര്യ സ്ഥാപനവും കേരളത്തിലില്ല. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആര്‍ക്കും വരുമാനവര്‍ധനവില്ലാത്ത കാലത്താണ് നികുതി വര്‍ധനവിലെ ഭയാനകത.

vd satheesan

കണ്ണൂര്‍: കേരളത്തിലേത് ജനങ്ങളെ കടക്കെണിയിലാക്കിയ സര്‍ക്കാരാണെന്നുംഎല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഒരു കൈ കൊണ്ട് കിറ്റ് നല്‍കലും മറുകൈകൊണ്ട് പോക്കറ്റടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിണറായി സര്‍ക്കാരിന്റെ നികുതിക്കൊള്ളക്കെതിരേ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ബജറ്റിലൂടെ കൈവെക്കാവുന്ന മേഖലയിലെല്ലാം നികുതി കൂട്ടി പിണറായി സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. ക്ഷേമപെന്‍ഷനുകള്‍ നല്‍കാനാണ് നികുതി കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നികുതി കൂട്ടി ജനങ്ങളെ ഞെരുക്കി ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ടെന്ത് കാര്യം. ഒരു കൈകൊണ്ട് കിറ്റ് നല്‍കി മറുകൈകൊണ്ട് പോക്കറ്റടിക്കുകയെന്ന സമീപനമാണിത്.

ജനം കടക്കെണിയിലാണ്. ക്ഷേമ പദ്ധതി നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കിടപ്പുരോഗികള്‍ക്കുള്ള ധനസഹായവും പെന്‍ഷന്‍ ചെയ്ത വകയില്‍ കലക്ഷന്‍ ഏജന്റുമാര്‍ക്ക് നല്‍കേണ്ട ധനസഹായവും 14മാസം കുടിശികയാക്കിയിരിക്കുകയാണ്.

ജപ്തി നടപടി സ്വീകരിക്കാത്ത ഒരു ധനകാര്യ സ്ഥാപനവും കേരളത്തിലില്ല. രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആര്‍ക്കും വരുമാനവര്‍ധനവില്ലാത്ത കാലത്താണ് നികുതി വര്‍ധനവിലെ ഭയാനകത. നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ലോകത്ത് ഏറ്റവും സ്വര്‍ണം വില്‍ക്കുന്നത് കേരളത്തിലാണ്. 15000 കോടി രൂപ സ്വര്‍ണ വില്‍പനയില്‍ നികുതി ലഭിക്കേണ്ട സംസ്ഥാനത്ത് 5000 കോടി പോലും ലഭിക്കുന്നില്ല. ലഭിക്കുന്നത് ആകെ 340 കോടി രൂപയാണ്.

എല്ലാ കള്ളകച്ചവടത്തിനും സി.പി.എമ്മും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. ധൂര്‍ത്ത് വ്യാപകമാണ്. ധനകാര്യവകുപ്പിന് ഒരു നിയന്ത്രണവുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യം അധ്യക്ഷനായി.ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യു.ഡി.എഫ് നേതാക്കളായ അബ്ദുല്‍ കരിം ചേലേരി, അബ്ദുറഹിമാന്‍ കല്ലായി, എം.എല്‍.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജോണ്‍ ജോസഫ്, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, എം.സതീശ് കുമാര്‍, വി.പി സുഭാഷ്, എന്‍. ബാലകൃഷ്ണന്‍, വത്സന്‍ അത്തിക്കല്‍, ബാലകൃഷ്ണന്‍ പെരിയ സംസാരിച്ചു. എ.ഡി മുസ്തഫ, വി.എ നാരായണന്‍, സജീവ് മറോളി, കെ.ടി സഹദുല്ല, കെ.എ ലത്തീഫ്, കെ.വി ഫിലോമിന, കെ.എ ഫിലിപ്, മഹമ്മൂദ് കടവത്തൂര്‍, റോജസ് സെബാസ്റ്റിയന്‍, ജോണ്‍സണ്‍ പി. തോമസ്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+