ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നു
പഴയങ്ങാടി:ഭക്തിയുടെ നിറവില്‍ വടക്കെമലബാറിലെ അതിപ്രശസ്തവും ഐതിഹ്യ പ്രാധാന്യം നിറഞ്ഞതുമായ മാടായി വടുകുന്ദ തടാകത്തില്‍ പൂരംകുളി. നടന്നു. മാടായി തിരുവര്‍ക്കാട്ട് കാവ് പൂര മഹോത്സവത്തിന്റ സമാപന ദിവസം നടന്ന പൂരംകുളി കാണാന്‍ ആയിരങ്ങള്‍ മാടായി വടു കുന്ദ തടാക കരയിലെത്തി.
മാടായി തിരുവര്‍ക്കാട്ട് കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ഭക്തിയുടെ നിറവില്‍ പൂരംകുളി നടന്നു. നാടിന്റെ നാനാഭാഗത്ത് നിന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ സാക്ഷിയായിയാണ് ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ മാടായിവടുകുന്ദ തടാകത്തില്‍ പൂരംകുളി നടന്നത്.

രാവിലെ 6:30 ഓടെ മാടായി കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളത്ത് ദാരികന്‍ കോട്ടയിലേക്ക് പുറപ്പെട്ടു. ക്ഷേത്രം മൂത്ത പടര്‍ ദേവി വിഗ്രഹം ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ ക്ഷേത്രം അരയാല്‍ തറയില്‍ വെച്ച് ദേവി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. തുടര്‍ന്ന് കോട്ടയിലക്ക് പുറപ്പെടുന്നു.ഒന്നാം കോട്ടയില്‍ വെച്ച് ദേവിയുടെ നാന്ദക വാള്‍ പയറ്റ് നടന്നു. ക്ഷേത്രം ഇളയ പിടാരര്‍ ആണ് നാന്ദക വാള്‍ പയറ്റുന്നത്. ദാരികന്‍ കോട്ടയില്‍ വെച്ച് അപ്പ മേറും വിവിധ പൂജകളും നടക്കുന്നു.
ദാരിക നിഗ്രഹത്തിന് ശേഷം കോപിഷ്ടയായ ദേവി വടുകുന്ദ ശിവക്ഷേത്രത്തില്‍ എത്തി വടുകുന്ദത്തപ്പനെ വണങ്ങുന്നു. തുടര്‍ന്ന് നടന്ന ചടങ്ങായ ദാരികാസുര നിഗ്രഹത്തിന് ശേഷം വടുകന്ദത ടാക കത്തിലെത്തി പൂരംകുളി ചടങ്ങ് നടന്നത്. ദാരിക വധത്തിന് ശേഷംഉഗ്രരൂപിണിയയ ദേവിയുടെ കോപം ശമിപിക്കാന്‍ പരമശിവന്‍ തൃശൂലം കൊണ്ട് മാടായി പാറയില്‍ തടാകം നിര്‍മ്മിച്ച് നല്‍കുകയും ഇതില്‍ നീരാടിയദേവിയുടെ കോപം ശമിച്ചു എന്നതാണ് പൂരംകുളിയുടെ ഐതിഹ്യം.
പൂരംകുളിക്ക് ശേഷം മഞ്ഞള്‍ കുറിപ്രസാദം നല്‍കി അനുഗ്രഹം നല്‍കി.തുടര്‍ന്ന് പഞ്ചവാദ്യങ്ങളുടെയും കൊടികുറയുടെ അകമ്പടിയോടെ തിരിച്ച് എഴുന്നള്ളത്തും ക്ഷേത്രത്തില്‍ വരവേല്‍പ്പും നടന്നു. വടക്കന്‍ കേരളത്തില്‍ പുരോത്സവം നടത്തുന്ന അതിപ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മാടായി വടുകുന്ദാ ക്ഷേത്രം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ പുരോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നത്.












Click it and Unblock the Notifications