Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് പൊലിസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത്ക്യാംപ് ചെയ്തു അന്വേഷണം നടത്തിവരികയാണ്.

കേളകം അടക്കാത്തോടാണ് മാവോയിസ്റ്റ് സംഘം ഏറ്റവും ഒടുവില്‍ വീണ്ടുമെത്തിയത്. അത്യാധൂനിക തോക്കുമായാണ് അഞ്ചംഗ സംഘമാണ് അടയ്ക്കാത്തോട് രാമച്ചി കോളനിയിലെ വേളേരി വിജിനയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയെത്തിയത്. മണിക്കൂറുകള്‍ ചെലവഴിച്ചു പതിനൊന്നുമണിയോടെയാണ് സംഘം മടങ്ങിയത്. ഇവര്‍ ഇവിടെ നിന്നും ഭക്ഷണം ആവശ്യപ്പെട്ടുവാങ്ങി കഴിക്കുകയും ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്തതിനു ശേഷമാണ് മടങ്ങിയത്.

maoist

അയ്യന്‍കുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടാവുന്നുണ്ട്. രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്.മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരം തലവേദനയായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലിസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങല്‍ പാക്കേജ് പ്രഖ്യാപിച്ചു പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു.

മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുളള അമ്പായത്തോട്, ഇരിട്ടിയിലെ അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധഭാഗങ്ങള്‍, വിയറ്റ്‌നാം, ആറളം എന്നിവടങ്ങളിലാണ് പോസ്റ്റര്‍ പ്രചരണം നടത്തിയത്. മാവോയിസ്റ്റുകളെ കുറിച്ചുവിവരം നല്‍കുന്ന പ്രദേശവാസികള്‍ക്ക് പാരിതോഷികവും പൊലിസ് പ്രഖ്യാപിച്ചിരുന്നു. സിപിഐ( എംഎല്‍) കബനീദളത്തിന്റെ ഭാഗമായുളള മാവോയിസ്റ്റുകളാണ് കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ ക്യാംപു ചെയ്തു പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുളള പതിനൊന്നുപേരാണ് മാവോയിസ്റ്റുസംഘത്തിലുളളത്.

സര്‍ക്കാര്‍ വിരുദ്ധമുദ്രാവാക്യങ്ങളും പ്രസ്താവനകളുമുളള ലഘുലേഖാവിതരണം നടത്തുകയും പോസ്റ്റര്‍ പ്രചരണം നടത്തുകയും തോക്കേന്തി പ്രകടനം നടത്തുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നത്.ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന മാവോയിസ്റ്റുകളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് സായുധ പൊലിസും തണ്ടര്‍ ബോള്‍ട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+