ഓവുചാലിലേക്ക് മലിനജലം ഒഴുക്കിവിട്ടു: മേയറുടെ നേതൃത്വത്തില്‍ മില്‍മാബൂത്ത് അടച്ചുപൂട്ടിച്ചു
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഓവ് ചാലിലേക്ക് മലിന ജലം ഒഴുക്കിയ മില്‍മ ബൂത്ത് നോട്ടീസ് നല്‍കിയ ശേഷം പൂട്ടിച്ചു. മില്‍മ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നതും വൃത്തിഹീനമായ സാഹചര്യത്തിലായതിനെ തുടര്‍ന്നാണ് കോര്‍പറേഷന്റെ നടപടി.തുടര്‍ച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേരത്തെയും ഈ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിരുന്നു.
ഇവിടത്തെ ഓടകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതും ഓടകള്‍ക്ക് കവറിംഗ് സ്ലാബ് ഇല്ലാത്തതും സംബന്ധിച്ച് പരാതിയുണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയുടെ പരിധിയിലായതിനാല്‍ ദേശീയപാത അധികൃതര്‍ക്ക് മേയര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വെളളിയാഴ്ച്ച വൈകുന്നേരം ദേശീയപാത അധികൃതര്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മേയരുടെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും കണ്‍മുന്നില്‍ വച്ച് ഇവിടെ മലിനജലം ഒഴുക്കി വിട്ടിരുന്നു.

തുടര്‍ന്നാണ് മേയരുടെ നിര്‍ദ്ദേശപ്രകാരം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും മലിനജലം ഒഴുക്കി വിട്ടതും ശ്രദ്ധയില്‍ പെട്ടന്ന് തുടര്‍ന്നു സ്ഥാപനം അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.പരിശോധനക്ക് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെപി പത്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, കെ. രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി.
നൂറുകണക്കിനാളുകള്‍ ബസ് കാത്തു നില്‍ക്കുന്നവരും മറ്റുമുള്ള ഏറെ തിരക്കേറിയ പ്രദേശത്ത് ഇത് ഗുരുതരമായ പ്രശ്നമാണെന്നും ദേശീയപാത പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ചു അടുത്തയാഴ്ച തന്നെ മേയരുടെ സാന്നിധ്യത്തില്‍ വിശദമായ യോഗം വിളിച്ചുചേര്‍ക്കുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു.
മേയര്‍ അഡ്വ. ടിഒ മോഹനന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ അഡ്വ പി ഇന്ദിര, കൗണ്‍സിലര്‍മാരായ പിവി കൃഷ്ണകുമാര്‍, പി കെ സാജേഷ് കുമാര്‍ എന്നിവരോടൊപ്പം സംഘം സ്ഥലം സന്ദര്‍ശിച്ചത്.ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മേയര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, ജില്ലാ കലക്ടര്‍ക്കും, ദേശീയപാത അധികൃതര്‍ക്കും പ്രശ്നപരിഹാരത്തിന് കത്ത് നല്‍കിയത്.












Click it and Unblock the Notifications