കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പ്; കേരളം ഇന്ത്യയുടെ പ്രതീക്ഷ; ഇപി ജയരാജൻ

Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്ത് നൂറിലധികം സീറ്റുമായി തുടര്‍ഭരണം ഉറപ്പാണെന്ന് മന്ത്രി ഇപി ജയരാജന്‍. ഇന്ത്യയുടെ പ്രതീക്ഷ കേരളമാണെന്നും സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞ്. അരോളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ ഏഴോടെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

ep

സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. കേരള ജനത ഉറപ്പിച്ചു കഴിഞ്ഞു, എല്‍ ഡി എഫിന് തുടര്‍ഭരണത്തിനുള്ള അംഗീകാരം നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളുടെയും ഓരോ സ്പന്ദനത്തിലും ഇക്കാര്യം വ്യക്തമാണ്. നാളെ പോളിങ്ങ് ബൂത്തില്‍ എത്താന്‍ അവര്‍ കാത്തിരിക്കുകയാണ്.

നാടിന്റെ നന്മയും വികസനവും തുടര്‍ന്നും നടപ്പാക്കാനുള്ള അംഗീകാരം എല്‍ ഡി എഫിന് നല്‍കാന്‍. മുമ്പ് ഒരു തെരഞ്ഞെടുപ്പിലും കാണാത്ത നിശ്ചയദാര്‍ഢ്യം കേരള ജനതയിലാകെ പ്രകടമാണ്. ഇതാണ് തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നുള്ള കേരളത്തിന്റെ നേര്‍ ചിത്രം. സര്‍വെകളും അഭിപ്രായം തേടലുകളും ഇക്കാര്യം ഉറപ്പിച്ചതാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, നേതാക്കള്‍ എല്ലാവരും തന്നെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ പോളി്ംഗ് ബൂത്തിലെത്തി. രാവിലെ പോളിംഗ് തുടങ്ങിയ പലയിടത്തും പോളിംഗ് മെഷിനുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചു. നാലിടത്ത് പോലിംഗ് വൈകിയാണ് ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40771 ബൂത്തുകളിലും രാവിലെ ആറു മണിയോടെയാണ് മോക് പോളിംഗ് ആരംഭിച്ചത്. വളരെ മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും പാണങ്ങാട് തങ്ങളും പറഞ്ഞിരുന്നു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam

English summary
Minister EP Jayarajan has Says LDF will continue to rule the state with more than 100 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X