Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ബയോമൈനിങ് അടിയന്തിരമായി പൂര്‍ത്തീകരിക്കണം: മന്ത്രി എം.ബി രാജേഷ്

കണ്ണൂര്‍: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ബയോമൈനിംഗ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോമൈനിംഗ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ബയോ മൈനിംഗ് വഴി നീക്കം ചെയ്യാനാണ് പദ്ധതി. ചേലാറയില്‍ ബയോമൈനിംഗ് 60 ശതമാനം പൂര്‍ത്തിയാക്കി. ആദ്യപരിഗണന ബാക്കി 40 ശതമാനം കൂടി പൂര്‍ത്തിയാക്കുന്നതിനാണ്. മഴയായത് കൊണ്ട് ബയോമൈനിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

KANNUR

ബയോമൈനിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. ചേലോറയില്‍ ഏറ്റവും ആധുനികമായ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ (എംസിഎഫ്) സ്ഥാപിക്കുമെന്നും അതിന് പണത്തിന്റെ ബുദ്ധിമുട്ട് വരില്ലെന്നും മന്ത്രി പറഞ്ഞു. കേരള സോളിഡ് വേസ്റ്റ്മാനേജ്മെന്റ് പ്രൊജക്ട് (കെഎസ്ഡബ്ല്യുഎംപി) അത് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിനാണ് സര്‍ക്കാര്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ വലിയ ഖരമാലിന്യ പരിപാലന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ലോകബാങ്കിന്റെ സാമ്പത്തിക സഹായമുള്ള 2400 കോടിയുടെ പദ്ധതി നഗരസഭകള്‍ക്ക് മാത്രമുള്ളതാണ്. ഇതോടെ കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയും. മാലിന്യ സംസ്‌കരണത്തെ സുഗമമാക്കുന്ന നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും.

മാലിന്യം കൊണ്ടുപോയി തള്ളുന്ന പഴയകാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാലിന്ന് അത് മാറി മാലിന്യ സംസ്‌കരണത്തിന് മികച്ച സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ അപകടകരമാണെന്ന ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍മാര്‍, അമൃത് മിഷന്‍ കേരള എം ഡി അലക്സ് വര്‍ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+