Get Updates
Get notified of breaking news, exclusive insights, and must-see stories!

സി. ഐ.ടി.യു അക്രമസമര പരമ്പര: ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ മോഹന്‍ലാല്‍ നാടുവിടുന്നു

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതലുളളത്.

knr311331

കണ്ണൂര്‍:കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി മാതമംഗലത്തെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമ സമരം കാരണം താന്‍ വ്യാപാരസ്ഥാപനം പൂട്ടി മംഗ്‌ളൂരിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ലെന്നു അനുഭവത്തില്‍ നിന്നും വ്യക്തമായതായി മാതമംഗലം ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി മോഹന്‍ലാല്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതലുളളത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇവിടെയതല്ല സ്ഥിയെന്നതാണ് വ്യവസായ സംരഭകനെന്ന നിലയില്‍ തനിക്ക് ബോധ്യപ്പെട്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തന്റെ കടയിലേക്ക് ലോഡിറക്കുന്നത് തടയുകയും തന്നെയും തൊഴിലാളികളെയും ബന്ധുക്കളെയും അക്രമിക്കുകയും ചെയ്യുന്ന സി. ഐ.ടി.യുക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസ് തയ്യാറാകുന്നില്ല.

ഹൈക്കോടതിയുടെയോ ചുമട്ടുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ അക്രമസമരം നടത്തുന്ന സി. ഐ.ടി.യു പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. ഇതുകാരണം സ്ഥാപനം പലതവണ അടച്ചുവിട്ടു, തന്റെ സ്ഥാപനത്തിലേക്ക് സ്റ്റീല്‍ കമ്പിയും പൈപ്പുമൊക്കെ കൊണ്ടുവരുന്ന ലോറികള്‍ സി. ഐ.ടി.യു പ്രവര്‍ത്തകര്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് തടഞ്ഞു കാറ്റഴിച്ചുവിടുകയും ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയുമാണ്. തൊഴില്‍കാര്‍ഡുളള തന്റെ ജീവനക്കാരെ പോലും ജോലി ചെയ്യാന്‍ വിടുന്നില്ല.

ഇതൊക്കെ ചോദ്യം ചെയ്യുമ്പോഴും എതിരുപറയുമ്പോഴും തന്നെയും സഹോദരനെയും മര്‍ദ്ദിക്കുകയും ചെയ്തു. വന്‍തോതിലുളള കൂലി കൊടുത്തു സി. ഐ.ടി.യു ലോഡിങ് തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നേരത്തെ ജോലി ചെയ്യിച്ചപ്പോള്‍ ഇവര്‍ തന്നിഷ്ടത്തിന് ജോലി ചെയ്യാതിരിക്കുകയും താന്‍ പറഞ്ഞത് അനുസരിക്കുകയും ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പൊലിസില്‍ നിന്നും നീതിലഭിച്ചില്ലെങ്കില്‍ ഇനിയും തനിക്കു സ്ഥാപനം മുന്‍പോട്ടുകൊണ്ടുപോകാനില്ല. നാല്‍പതോളം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്നും മോഹന്‍ലാലും ഭാര്യ കെ.ശ്രുതിയും അറിയിച്ചു.

മാതമംഗലത്ത് നടക്കുന്നത് സി. ഐ.ടി.യു ചുമട്ടുതൊഴിലാളി പ്രതിഷേധമാണെന്നാണ് പുറത്തറിയുന്നത്. എന്നാല്‍ തൊഴിലാളി പ്രതിഷേധമല്ല അവിടേക്കു ലോഡു കൊണ്ടുവരുന്ന തൊഴിലാളികളെ അടിച്ചു പരുക്കേല്‍പ്പിക്കുകയാണ്.

കടയില്‍ലോഡിറക്കിയാല്‍ നിന്റെ പേരില്‍ കേസെടുക്കുമെന്ന് പറഞ്ഞു പൊലിസും ഭീഷണിപ്പെടുത്തുന്നു. പെരിങ്ങോം, പരിയാരം പൊലിസ് സി. ഐ.ടി.യുക്കാര്‍ പെരുവിയിലിട്ടു ഡ്രൈവര്‍മാരെ അക്രമിക്കുകയും തൊഴില്‍ കാര്‍ഡുളള പോര്‍ക്കലിയിലെ അതിഥി തൊഴിലാളികളായ രണ്ടു രണ്ടു പേരെ അടിച്ചു പരുക്കേല്‍പ്പിക്കുമ്പോള്‍ തടയാതെ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ലോഡിറക്കാന്‍ വരുന്ന വാഹനങ്ങളുടെ കാറ്റഴിച്ചുവിടുന്നതിനുളള ഉപകരണവും കൊണ്ടാണ് സി. ഐ.ടി.യു തൊഴിലാളികള്‍ റോഡിലെത്തുന്നത്. സി. ഐ.ടി.യു നേതാവ് സിജുവുള്‍പ്പെടെയുളളവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ സ്വന്തം തൊഴിലാളികളെ കൊണ്ടു ലോഡിറക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതു നടപ്പില്‍വരുത്താന്‍ ഇവര്‍ അനുവദിക്കുന്നില്ല. പൊലിസ് കോടതി ഉത്തരവ് അട്ടിമറിക്കാനാണ് കൂട്ടുനില്‍ക്കുന്നത്. തൊഴില്‍കാര്‍ഡുകള്‍ ഉളളവര്‍ക്ക് ജോലി ചെയ്യാമെന്നു ചുമട്ടുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ നിര്‍ദ്ദേശമുണ്ടായിട്ടും സി. ഐ.ടി.യു തൊഴിലാളികള്‍ ഇതനുസരിക്കാന്‍ തയ്യാറാകുന്നില്ല. പതിനഞ്ചോളം പേര്‍ സ്ഥിരമായി അക്രമം അഴിച്ചുവിടുകയാണെന്നും നേതാക്കള്‍ ഇവര്‍ക്ക് ഒത്താശചെയ്യുകയാണെന്നും മോഹന്‍ലാല്‍ ആരോപിച്ചു.

അമിതമായി കൂലിവാങ്ങുന്നതു കൊണ്ടാണ് സി. ഐ.ടി.യുക്കാരെ ജോലി ചെയ്യിക്കാന്‍ കഴിയാത്തത്. ഒരുലോഡ് പൈപ്പിറക്കാന്‍ ഇരുപത്തിമൂന്നായിരം രൂപ കൂലിഅവര്‍ക്ക് കൊടുക്കണം. എന്നാല്‍ തന്റെ സഥാപനത്തിലെ തൊഴിലാളികളെ കൊണ്ടു രണ്ടായിരം രൂപ ചെലവഴിച്ചാല്‍ ലോഡിറക്കാന്‍ കഴിയും. ഇത്രയും വലിയ സംഖ്യ സി. ഐ.ടി.യുക്കാര്‍ക്ക് കൂലികൊടുത്തു സ്ഥാപനം ലാഭകരമായി കൊണ്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+