Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിദാസിന്റെ കൊലപാതകം; ബിജെപി പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നു - കെ. ലിജേഷ്

കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന സെകട്ടറി കെ. രഞ്ചിത്ത്. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം നടത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ് പൊലിസ് ചെയ്യുന്നത്. നേരത്തെ സി.പി.എമ്മിനെ വിവിധ കേസുകളില്‍ സഹായിച്ച പൊലിസ് ഉദ്യോഗസ്ഥന്‍മാരാണ് തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്നത്.

bjp

ഇതു വരെയില്ലാത്ത വിധത്തില്‍ പൊലിസ് കസ്റ്റഡിയിലെടുക്കുന്ന ബി.ജെ.പിയെ തല്ലിച്ചതയ്ക്കുകയാണ്. നേരത്തെ കോടതിയില്‍ നിന്നും സി.പി.എമ്മിന് അനുകൂലമായി കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ശാസന ഏറ്റുവാങ്ങിയ പൊലിസുകാരന്റെ മകനാണ് ഇപ്പോള്‍ തലശേരിയിലെ പൊലിസിന്റെ തലപ്പത്തുള്ളത്.

ഇതു കൂടാതെ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഫസല്‍ വധക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ്. സി.പി.എമ്മിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലിസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. ബന്ധുവായ പൊലിസുകാരനെ ഫോണ്‍ ചെയ്തതിനാണ് ലിജേഷിനെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചത്. വീട്ടില്‍ നിന്നും ലിജേഷിനെ ഇറക്കി കൊണ്ടുപോയത് സുരക്ഷ നല്‍കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. തലശേരിയില്‍ രാഷ്ട്രീയ കൊലപാതകം ആദ്യത്തെത് ഒന്നുമല്ല. ഹരിദാസിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പൊലിസ് തയ്യാറാകണം. ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം

അതേസമയം, വരുന്ന 28 ന് തലശേരി എ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്കാണ് മാര്‍ച്ച്. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.തലയുടെ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന മാടപ്പീടികയിലെ അര്‍ജുനെപ്പോലുള്ള പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നിരപരാധികളായവരെ കേസില്‍ കുടുക്കുകയും മര്‍ദ്ദിച്ചതിനു ശേഷം ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകമാണ് പൊലിസ് ചെയ്യുന്നത്.

ഹരിദാസിന്റെ കൊലപാതകത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പല തവണ പറഞ്ഞതാണ്. നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം രാഷ്ട്രീയ ദാസ്യ പണിയെടുക്കുകയാണ് പൊലിസ് ചെയ്യുന്നത്. സൈദാര്‍ പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍

ഫസല്‍ വധിക്കപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആര്‍.എസ്.എസുകാരാണ് കൊന്നതെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഫസല്‍ വധക്കേസില്‍ പിന്നീട് അറസ്റ്റിലായത് കാരായി രാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളാണ്. സി.പി.എമ്മാണ് പിന്നിലെന്ന് തെളിയുകയായിരുന്നു. സി.പി.എമ്മുകാര്‍ മാത്രമുള്ള പുന്നോലിലെ കൂലോത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്.
എന്നാല്‍ അതിന്റെ പേരില്‍ കൊലപാതകം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിയ്ക്കുകയാണ് ചെയ്യുന്നത് ' സത്യസന്ധമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ജനാധിപത്യ രീതിയിലുള്ള പ്രതിരോധവുമായി മുന്നോട്ട് പോകും.ആര്‍.എസ്.എസ് ആയുധപരിശീലനം നേടിയവരാണ് ഹരിദാസനെ കൊന്നതെന്ന്

Recommended Video

cmsvideo
    കഴിയുന്നത് മരണ ഭയത്തോടെ.. യുക്രൈനിലെ കോഴിക്കോട്ടുകാരൻ പറയുന്ന കേട്ടോ | Oneindia Malayalam

    എം.വി.ജയരാജന്‍ വെറുതെ പറയുകയാണ്.ആര്‍.എസ്.എസ് പഠന ശിബിരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാം.77 ദിവസത്തെ പഠനവും പരിശീലനവുമാണ് ഒരു സ്വയം സേവകന് നല്‍കുന്നത്. ഇവിടെ ആയുധ പരിശീലനമില്ല. ആര്‍.എസ്.എസ് ആയുധ പരിശീലനമെന്ന ആരോപണം പണ്ടെ തള്ളിയതാണെന്നും ആര്‍.എസ് എസ് മാര്‍ച്ച് പാസ്റ്റിന് ഉപയോഗിക്കുന്ന മുളവടിയായ ദണ്ഡ് ആയുധമല്ലെന്നും രഞ്ചിത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം. ആര്‍ സുരേഷ്, യു.ടി ജയന്തന്‍ എന്നിവരും പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+