Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് കോടിയുടെ കസ്തൂരിക്കടത്ത്; മൂന്ന് പേര്‍ റിമാന്‍ഡില്‍, സംഘത്തലവനെ തേടി വനംവകുപ്പ്

തളിപ്പറമ്പ്: കസ്തൂരി കടത്തിയ കേസിലെ മുഖ്യപ്രതിയെ തേടി വനം വകുപ്പ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായ സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തലവനായ കോയമ്പത്തൂര്‍ സ്വദേശി ശ്രീരാമിനെ വനം വകുപ്പ് അന്വേഷിച്ച് വരുന്നത്. ഉത്തരേന്ത്യയില്‍ നിന്നും കസ്തൂരി മാനിനെ വേട്ടയാടി കൊന്നാണ് അതിന്റെ ആന്തരികാവയവ ഗ്രന്ഥിയായ കസ്തൂരി ശ്രീരാമന്‍ വില്‍പനയ്ക്കെത്തിക്കുന്നത്.

വിപണിയില്‍ നാല് കോടി രൂപ വിലമതിക്കുമെന്നു കരുതുന്ന 375 ഗ്രാം കസ്തൂരിയുമായി രണ്ടിടങ്ങളില്‍ നിന്നും പിടിയിലായ മൂന്നു പേരെയാണ് വനം വകുപ്പ് കോഴിക്കോട് ഇന്‍സ്പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഒരു ഗ്രാമിന് ഒരുലക്ഷത്തോളം രൂപയാണ് ഇതിന്റെ മോഹവില.

thomas

ഇതു തങ്ങള്‍ക്ക് കൈമാറിയത് കോയമ്പത്തൂര്‍ സ്വദേശി ശ്രീരാമനാണ് കൈമാറിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ വെച്ചു ഇത് രഹസ്യമായി വില്‍ക്കുന്നതിനിടെയാണ് ചേര്‍ത്തല തൃച്ചാട്ട്കുളം തോപ്പില്‍ പറമ്പില്‍ ടി. എ ഹഫ്സല്‍(42) കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അറക്കപ്പറമ്പ് എ. എച്ച് ഷാനവാസ്(39) തളിപറമ്പ് പുളിപ്പറമ്പ് വനം വകുപ്പ് ഓഫീസിനു സമീപം താമസിക്കുന്ന തോമസ്(45) എന്നിവര്‍ പിടിയിലാകുന്നത്.

കസ്തൂരിമാനിന്റെ ഏഴ് കസ്തൂരികളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് മുനീശ്വരന്‍ കോവിലനടുത്തുളള ലോഡ്ജിങിന്റെ പാര്‍ക്കിങ് ഏരിയയില്‍വെച്ചാണ് രണ്ടു കസ്തൂരിയുമായി ഹഫ്സലും ഷാനവാസും പിടിയിലാകുന്നത്. ഇവരുടെ കൈയ്യില്‍ നിന്നും 55, 25 ഗ്രാംവീതം തൂക്കമുളള രണ്ടു കസ്തൂരിഗ്രന്ഥികള്‍ പിടികൂടിയത്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

തുടര്‍ന്നാണ് തളിപറമ്പ് ഏഴാം മൈലില്‍ ഒരാള്‍ കസ്തൂരി വില്‍ക്കാന്‍ എര്‍ണാകുളം സ്വദേശികളെ കാത്തുനില്‍ക്കുന്നതായി വിവരം ലഭിച്ചത്. 295-ഗ്രാം തൂക്കം വരുന്ന അഞ്ച് കസ്തൂരി ഗ്രന്ഥികളുമായി തോമസും പിടിയിലായി. വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍മാരായ കെ.വി ജയപ്രകാശ്, വി.രതീശന്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിനു മോഹവിലയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഹിമാലയത്തില്‍ നിന്നും കസ്തൂരി മാനുകളെ വേട്ടയാടി കൊന്നു കസ്തൂരി അറുത്തെടുത്തു കൊണ്ടു വന്നു വില്‍പന നടത്തുന്നത്. അപൂര്‍വ്വ ഔഷധഗുണമുളളതാണ് ഇതെന്നു പറഞ്ഞാണ് വില്‍പന നടത്തുന്നത്. വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന വന്യജീവിയാണ് കസ്തൂരിമാനെന്ന മസ്‌ക് ഡിയര്‍. ഇതിനെ വേട്ടയാടി കൊല്ലുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളിലൊന്നാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+