കണ്ണൂരിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടില്ല: പ്രവർത്തിക്കാൻ ഫ്രീഡം കിട്ടിയെന്ന് യതീഷ് ചന്ദ്ര
കണ്ണൂർ: മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിൽ തനിക്ക് പ്രവർത്തിക്കാൻ നല്ല ഫ്രീഡം കിട്ടിയെന്ന് ജില്ലാ പൊലിസ് മേധാവി സ്ഥാനമൊഴിഞ്ഞ യതീഷ്ചന്ദ്ര പറഞ്ഞു.രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും നീതിനിർവഹണത്തിനിടെ നന്നായി സഹകരിച്ചു. യാതൊരു വിധ രാഷ്ട്രീയ സമ്മർദ്ദവും നേരിടേണ്ടി വന്നില്ല. കണ്ണുരിൽ തുടർന്നുകൊണ്ടിരുന്ന അക്രമ സംഭവങ്ങൾ വളരെ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു.രാഷ്ട്രീയ പ്രവർത്തകരും പൊലിസും ജനങ്ങളും ഒത്തൊരുമിച്ച് പരിശ്രമിച്ചതിനാലാണ് ഇതു സാധ്യമായത്.

കൊ വിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺപ്രഖ്യാപിക്കുമ്പോൾ ജനങ്ങൾക്കും വ്യാപാരികൾക്കുമുണ്ടായ ബുദ്ധിമുട്ട് പൊലീസിനറിയാമായിരുന്നു.എന്നാൽ ജനങ്ങളോ വ്യാപാരികളായല്ല കൊ വിഡ് വൈറസാണ് ശത്രുവെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനാണ് പൊലിസ് ശ്രമിച്ചത്.എന്നാൽ കടുത്ത ചില നടപടികൾ സ്വീകരികേണ്ടതായും വന്നു.
കൊവിഡ് വ്യാപനം തടയാൻ നിയമം കർശനമായി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ തനിക്ക് വിഷമമുണ്ടായിട്ടുണ്ടെന്നും യതീഷ് ചന്ദ്ര ചുണ്ടിക്കാട്ടി.
എല്ലാവരുടെയും നന്മക്കായി നിയമം നടപ്പിലാക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും വ്യാപാരികൾ ഉൾപ്പെടെയുള്ള പലർക്കും വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ കർശന നിയമനടപടികളിൽ ഉറച്ചു നിൽകേണ്ടതായി വരികയായിരുന്നു. നിയമം നടപ്പിലാക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടോ, പ്രയാസമോ, വേദനയോ ഉണ്ടാവരുതെന്നാണ് പോലീസിന്റെ നിലപാട്.
പക്ഷേ, ചില സാഹചര്യങ്ങളിൽ ഇതു പാലിക്കാൻ കഴിയാതെ വരും. എങ്കിലും കഴിഞ്ഞ ഒരു വർഷംകൊണ്ട് ജില്ലയിൽ ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്തു തീർക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് സ്ഥലം മാറിപ്പോകുന്ന എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.രണ്ടുതരം ആളുകളാണ് പലയിടത്തും ഉള്ളത്
അതുകൊണ്ടുതന്നെ അന്നന്നുള്ള കാര്യങ്ങൾ നമ്മൾ അന്നുതന്നെ ചെയ്തു തീർക്കുക എന്നതാണ് തൻ്റെ കർത്തവ്യം എന്നും അത് നന്നായി നിർവഹിച്ചിട്ടുണ്ട് എന്നും യതീഷ് ചന്ദ്ര പറഞ്ഞു . രാഷ്ട്രീയപരമായി ഒരു എതിർപ്പും തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല .നല്ല ഫ്രീഡം ആണ് തനിക്ക് ഈ കഴിഞ്ഞ വർഷക്കാലയളവിൽ ലഭിച്ചതെന്നും എസ്പി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങളിൽ നല്ല രീതിയിലുള്ള ബോധവൽക്കരണം നടത്തുവാൻ സാധിച്ചു അത് ചിലർക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നുംഎസ്പി പറഞ്ഞു.
പഞ്ചായത്ത് ഇലക്ക്ഷനിൽനന്നായി ഇടപെടാൻ സാധിച്ചു ജില്ലയിൽ അക്രമം തടയാൻ ഇത് സഹായകമായി എല്ലാവരുടെയും സഹകരണം ആണ് പഞ്ചായത്ത് ഇലക്ഷൻ നന്നായി നടത്താൻ സാധിച്ചതെന്നും യതീഷ് ചന്ദ്ര പറഞ്ഞു .
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നല്ല ഫ്രീഡം ആണ് ഇപ്പോൾ ലഭിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് ഇത്. മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകൾ സംസ്ഥാനത്ത് ഒരുപാടുണ്ട് അത്തരം സ്റ്റേഷനിൽ നല്ല ശ്രദ്ധ ചെലുത്താനും തനിക്ക് സാധിച്ചുട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
കഴിഞ്ഞ ഒരു വർഷം സഹകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേബംറിന്റെ ഉപഹാരം പ്രസിഡന്റ് വി.എം. അഷറഫ് സമ്മാനിച്ചു. വി. അൻവർ, കെ. അസ്നിദ് എന്നിവർ പങ്കെടുത്തു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര സ്ഥലം മാറിപ്പോകുന്നത്. സിറ്റി പൊലിസ് കമ്മീഷണറായി ആർ.ഇളങ്കോ യ തീഷ് ചന്ദ്രയിൽ നിന്നും ചുമതലയേറ്റെടുത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications