• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പികെ കുഞ്ഞനന്തന്റെ മകള്‍ പികെ ഷബ്‌ന സിപിഎം നേതൃനിരയിലേക്ക്, ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു

Google Oneindia Malayalam News

കണ്ണൂര്‍: പികെ കുഞ്ഞനന്തന്റെ മകള്‍ പികെ ഷബ്‌ന സിപിഎം നേതൃനിരയിലേക്ക്. പികെ ഷബ്‌നയെ സെന്‍ട്രല്‍ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പികെ കുഞ്ഞനന്തന്റെ വീട് ഉള്‍പ്പെടുന്ന സ്ഥലമാണ് സെന്‍ട്രല്‍ കണ്ണങ്കോട്.. സിപിഎമ്മിന്റെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. പികെ ഷബ്‌ന കണ്ണങ്കോട് ടിപിജിഎം യുപി സ്‌കൂളിലെ അധ്യാപികയാണ്. കെഎസ്ടിഎ പാനൂര്‍ ഉപജില്ലാ കമ്മിറ്റി നിര്‍വാഹക സമിതി അംഗം കൂടിയാണ്.

പീഡനം തുറന്ന് പറഞ്ഞതിന് പലതരത്തിലുള്ള അക്രമങ്ങൾ, ലീന മണിമേഖലയ്ക്ക് പിന്തുണയുമായി ഡബ്ല്യൂസിസിപീഡനം തുറന്ന് പറഞ്ഞതിന് പലതരത്തിലുള്ള അക്രമങ്ങൾ, ലീന മണിമേഖലയ്ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി

കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ പതിമൂന്നാം പ്രതിയായിരുന്നു പികെ കുഞ്ഞനന്തന്‍. ഗൂഢാലോചനക്കേസിലാണ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ കാലയളവില്‍ അസുഖബാധിതനായ കുഞ്ഞനന്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയിടത്ത് നിന്നാണ് 2020 ജൂണ്‍ 11ന് അദ്ദേഹം മരണമടഞ്ഞത്. പികെ കുഞ്ഞനന്തനെ അവസാന കാലം വരെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിരുന്നില്ല. കുഞ്ഞനന്തന് കേസില്‍ പങ്കില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കുടുക്കിയതാണ് എന്നുമാണ് സിപിഎം വാദം. 1970 മുതല്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് പോന്ന പികെ കുഞ്ഞനന്തന്‍ പാനൂരില്‍ പാര്‍ട്ടിയെ വളര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു.

പികെ ഷബ്‌ന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയ സഖാക്കളെ, CPIM പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ച് ഞങ്ങളുടെ വീടും അച്ഛൻ്റെ ഓർമ്മകളും നിറഞ്ഞ് നിൽക്കുന്ന സ്മൃതി മണ്ഡപവും ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് എന്ന പുതിയ ഒരു ബ്രാഞ്ച് രൂപീകരിക്കുകയും അതിൻ്റെ സെക്രട്ടറിയായി പാർട്ടി എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. ഏറെ ഗൗരവമേറിയതും ഭാരിച്ചതുമായ ഉത്തരവാദിത്തമാണ് പാർട്ടി എന്നെ എൽപ്പിച്ചത് . കഴിവിൻ്റെ പരമാവധി ആത്മാർത്ഥമായി ആ ചുമതല നിർവഹിക്കാൻ ഞാൻ ശ്രമിക്കുമെന്നേ ഈ അവസരത്തിൽ പറയുന്നുള്ളൂ അച്ഛനാണ് എന്നെ ഇന്ന് നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയെടുത്തത്.

നിറചിരിയോടെ കാവ്യയ്ക്ക് ഒപ്പം ദിലീപ്, താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

  ബാലസംഘം മുതൽ പരിപാടികൾക്ക് നിർബന്ധപൂർവം പറഞ്ഞയച്ചും അച്ഛനൊപ്പം പാർടി വേദികളിൽ കൂട്ടിയും ദേശാഭിമാനി പത്രം മടിയിലിരുത്തി വായിച്ച് കേൾപ്പിച്ചും മുദ്രാവാക്യങ്ങൾ വിളിപ്പിച്ചുമൊക്കെയാണ് ഞങ്ങളെ സംഘടനാ രംഗത്തേക്ക് എത്തിച്ചത് . വീട്ടിൽ എല്ലാരും പ്രവർത്തന രംഗത്ത് സജീവമായി പങ്കെടുക്കണം എന്നത് അച്ഛന് നിർബന്ധമുള്ള കാര്യമായിരുന്നു . നവമാധ്യമ രംഗത്തെ എൻ്റെ പ്രിയപ്പെട്ട സഖാക്കളെ നിങ്ങൾ എനിക്ക് അഭിവാദ്യമർപ്പിച്ച് ഇട്ട എല്ലാ പോസ്റ്റുകൾക്കും ഒത്തിരി സ്നേഹത്തോടെ പ്രത്യഭിവാദ്യം''

  English summary
  PK Kunjananthan's daughter PK Shabna elected as CPM Central Kannamkodu Branch secretary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X