ആദ്യ ഭാര്യയുടെ വെളിപ്പെടുത്തൽ; മല്ലുട്രാവലറിന് എതിരെ പോക്സോ കേസ്
കൊച്ചി: മല്ലു ട്രാവലർ യൂട്യൂബ് ചാനൽ ഉടമ ഷാക്കീർ സുബ്ഹാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ഇയാൾക്കെതിരെ ആദ്യ ഭാര്യ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. ധർമ്മടം പോലീസാണ് ഷാക്കീറിനെതിരെ കേസെടുത്തത്.
ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി ധർമ്മടം പോലീസ് അറിയിച്ചു. ശൈശവ വിവാഹം, ഗാർഹിക പീഢനം തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ഷാക്കീറിന്റ ആദ്യ ഭാര്യ നടത്തിയത്.

ഗർഭിണിയായിരുന്ന സമയത്ത് തന്നെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയതാലും കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി വെളിപ്പെടുത്തിയിരുന്നു, റിപ്പോർട്ടർ ടിവിയോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
നിരവധി പെൺകുട്ടികൾ ഷാക്കീറിന്റെ കെണിയിൽ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും യുവതി വ്യക്തമാക്കിയതാണ്.
തന്റെ വയറ്റിന് ചവിട്ടി തനിക്ക് അബോർശഷൻ ആയെന്നും തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് തനിക്ക് അബോർഷൻ ആയതെന്നും തന്റെ സ്വന്തം ഉമ്മാനെ പോലും ഷാക്കീർ ഉമ്മയായല്ല കണ്ടത്, ഇയാൾ പല രീതിയിൽ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു,
തന്റെ പേരിൽ ഫേയ്ക്ക് ഐഡി ഉണ്ടാക്കി മറ്റുള്ള ആണുങ്ങളോട് ചാറ്റ് ചെയ്ത് ഷാക്കീർ പൈസ വാങ്ങിക്കുമായിരുന്നുവെന്നും താൻ പ്രഗ്നറ്റ് ആയിരുന്ന സമയത്ത് ബീയറിന്റെ ഗ്ലാസ് വായിലേക്ക് ഒഴിച്ച് കുടിക്കാൻ നിർബന്ധിച്ചിട്ടുണ്ടെന്നും യുവതി നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ ഇയാൾക്കെതിരെ ഒരു സൗദി വനിത ലൈംഗികാതിക്രമത്തിന് നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ സമയത്ത് വിദേശത്തായിരുന്ന ഷാക്കീർ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിത പരാതിയിൽ പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിന് എന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിൽ എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.












Click it and Unblock the Notifications