പിടിയിലായത് നിലമ്പൂര്‍ വനത്തില്‍ പരിശീലനം നടത്തിയ മാവോയിസ്‌റ്റെന്ന് പൊലീസ്; അറസ്റ്റ് ചെയ്തത് എന്‍ഐഎ
കണ്ണൂര്‍: കണ്ണൂരില്‍ പിടിയിലായത് നിലമ്പൂര്‍ വനത്തില്‍ ആയുധ പരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനമാചരിക്കുകയും ചെയ്ത സംഘത്തിലൊരാളെന്ന് പൊലിസ് അറിയിച്ചു. കണ്ണൂര്‍ വളപട്ടണത്തു നിന്നും വാഹന പരിശോധനയ്ക്കിടെ അറസ്റ്റു ചെയ്ത മാവോയിസ്റ്റിനെ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ ചോദ്യം ചെയ്തിനു ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ എന്‍.എന്‍.ഐ ഉദ്യോഗസ്ഥരാണ് കുറ്റാരോപിതനെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസംവളപട്ടണത്തും നിന്നും പിടികൂടിയ മാവോയിസ്റ്റിനെ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ചോദ്യം ചെയ്തതിനു ശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.എന്നാല്‍ കുറ്റാരോപിത നില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് വന്‍ സുരക്ഷാ സന്നാഹങ്ങളോടെ ആന്ധ്രസ്വദേശി ഗൗതം, രവി മുരുകേഷ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന യുവാവിനെ കണ്ണുര്‍ പൊലിസ് ക്‌ളബില്‍ കൊണ്ടുവന്നത്.

ഇയാള്‍ മലപ്പുറം എടക്കര പൊലിസ് സ്റ്റേഷനില്‍ 2017 സെപ്തംബറില്‍ രജിസ്റ്ററില്‍ ചെയ്ത തീവ്രവാദ കേസില്‍ പ്രതിയാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു.കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തിയിരുന്ന കേസ് ഒരു മാസം മുന്‍പാണ് എന്‍.ഐ.എ ഏറ്റെടുത്തത്. കണ്ണുരില്‍ അഞ്ജാതരായമൂന്നു പേര്‍ വാഹന ത്തില്‍ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രവി മുരുകേഷിനെ പിടികൂടിയതെന്ന് എസ്.പി അറിയിച്ചു.ഇയാളുടെ യഥാര്‍ത്ഥ പേര് രാഘവേന്ദ്രയെന്നാണ്. ഇയാളില്‍ നിന്നും രണ്ടു വ്യത്യസ്ത ഫോട്ടോയുള്ളആധാര്‍ കാര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്.
രാഘവേന്ദ്രയുടെ കൂടെ ഒരു വയനാട് സ്വദേശിയും ഡ്രൈവറും സഞ്ചരിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തിയില്ലെന്നും എസ്.പി പറഞ്ഞു.ഇവര്‍ കണ്ണുരിലെത്തിയത് ആയുധങ്ങളോ മറ്റു സാധനങ്ങളോ വാങ്ങാനാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ പൊലിസി നോട് മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതല്ലാതെ മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നും എസ്.പി പറഞ്ഞു.പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എന്‍.ഐ.എ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയത്.മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുമെന്ന് പൊലിസ് മേധാവി അറിയിച്ചു.കണ്ണുര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ നേരത്തെ മാവോവാദി സാന്നിധ്യമുണ്ടായിരുന്നു' ഇതിനെ തുടര്‍ന്ന് ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്












Click it and Unblock the Notifications