കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപൂര്‍വ നേട്ടവുമായിആരോഗ്യമന്ത്രിയുടെ നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ആരോഗ്യ രംഗത്ത് മികവ് വിലയിരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ ഗുണമേന്മാ വിലയിരുത്തലില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നാടായ കണ്ണൂര്‍ ജില്ലയ്ക്ക് വീണ്ടും അംഗീകാരം. ജില്ലയിലെ പത്തു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇതിനകം ദേശീയ ഗുണമേന്മാ വിലയിരുത്തല്‍ നടന്നത്. ഇതില്‍ ഒന്‍പതിലും നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു.

തുഷാറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക; നിയമപരിധിയിൽ നിന്ന് സഹായം ചെയ്യണമെന്ന് കേന്ദ്രത്തോട് പിണറായിതുഷാറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക; നിയമപരിധിയിൽ നിന്ന് സഹായം ചെയ്യണമെന്ന് കേന്ദ്രത്തോട് പിണറായി

ചെറുതാഴം, കാങ്കോല്‍, മലപ്പട്ടം, കൊളശ്ശേരി, പാട്യം എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ഇന്നലെ അംഗീകാരം ലഭിച്ചത്. കതിരൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അംഗീകാരം കൂടി വരുംദിവസങ്ങളില്‍ ലഭിച്ചാല്‍ ജില്ലയില്‍ വിലയിരുത്തല്‍ നടന്ന എല്ലാ കേന്ദ്രങ്ങള്‍ക്കും അംഗീകാരം ലഭിക്കുന്ന ബഹുമതി കണ്ണൂരിനു ലഭിക്കും. സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ രാജ്യാന്തര അംഗീകാരത്തിനുള്ള ദേശീയ ഗുണമേന്മാ വിലയിരുത്തല്‍ കൂടുതല്‍ നടന്നതു കണ്ണൂര്‍ ജില്ലയിലാണ്.

doctor-156

ഇതില്‍ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിനും തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിനും നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം നേരത്തെ ലഭിച്ചതാണ്. രാജ്യത്തെ മികച്ച ആശുപത്രികളിലെ മൂന്നാമത്തേതാണു വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം. ഇതിനുപുറമേ മൈതാനപ്പള്ളി, കൊട്ടിയൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചിരുന്നു.

ഒ.പി കൗïര്‍, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, അണുബാധാ നിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗീസൗഹൃദം എന്നിവ അടിസ്ഥാനമാക്കി 3500 പോയിന്റില്‍ വിലയിരുത്തിയാണു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്.

English summary
Primary health centres in Kannur bags national level awar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X