സുധാകരനെതിരെ പരസ്യവിമര്‍ശനം: മമ്പറം ദിവാകരനെതിരെ നടപടി വന്നേക്കും
തലശേരി: കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും തന്റെ സ്ഥിരം വിമര്‍ശകനുമായ മമ്പറം ദിവാകരനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്താണോ പുറത്താണോയെന്ന കാര്യം ആര്‍ക്കുമറിയില്ല. അകത്താണെങ്കില്‍ വരുന്ന കെപിസിസിയോഗത്തില്‍ അദ്ദേഹം നടത്തിയ പാര്‍ട്ടിവിരുദ്ധ പരസ്യപ്രസ്താവനകളെ കുറിച്ചു ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഏറ്റുമുട്ടിയത് അറിയില്ലെന്നു മമ്പറം ദിവാകരന്‍ പറഞ്ഞതില്‍ കാര്യമില്ലെന്നും 1971-ല്‍ തനിക്കും പിണറായി വിജയനും ശേഷമാണ് മമ്പറം ദിവാകരനും എകെ ബാലനും ബ്രണ്ണനില്‍ പഠനത്തിനായി എത്തിയതെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ വിഷയം അറിഞ്ഞുകാണാനും വഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

പിണറായി വിജയന് എതിരായ കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മമ്പറം ദിവാകരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുധാകരന്‍ പക്വത കാണിക്കണം. സിപിഎമ്മുമായി ഇനിയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കരുതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരെ അതിശക്തമായ ഭാഷയില്‍ കെ സുധാകരന്‍ മറുപടി നല്‍കിയത് ശരിയല്ല. ഉത്തരവാദപ്പെട്ട കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സമന്വയത്തിന്റെ പാത സ്വീകരിക്കുന്നതാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ലതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം.സുധാകരന്‍ ഇരിക്കുന്ന പദവി കേരളത്തിലെ ഏറ്റവും ഔന്നത്യമുള്ള പദവിയാണ്. പദവിയില്‍ ഇരിക്കുന്ന ആളുകളെല്ലാം പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്. ആ സമീപനം സ്വീകരിച്ച് മുന്നോട്ടുപോയാല്‍ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്നും ദിവകാരൻ പ്രതികരിച്ചിരു്നനു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്തിരിക്കുന്ന രാഷ്ട്രീയമായ നയമുണ്ട്. ആ നയത്തിന് അനുസരിച്ചുവേണം മുന്നോട്ടുപോകാന്‍. അത് അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ല. വര്‍ഗീയതയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു. സിപിഎം അക്രമവുമായി മുന്നോട്ടുപോയപ്പോള്‍ മുഖ്യശത്രുവായി കണ്ടിട്ടുണ്ട്. എല്ലാകാലത്തും അക്രമവുമായി മുന്നോട്ടുപോകാനാവില്ല. സിപിഎം അത് നിര്‍ത്തിയെന്നാണ് താന്‍ മനസ്സിലാക്കുന്നത്.കോണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടാകുന്നത് 1969ലാണ്. സംഘടനാ കോണ്‍ഗ്രസും ഇന്ദിരാഗാന്ധി കോണ്‍ഗ്രസും. ഇന്ദിരാഗാന്ധിക്ക് എതിരായിരുന്നു സുധാകരന്‍. ഇന്ദിരാഗാന്ധി മരിച്ചതിന് ശേഷമാണ് സുധാകരന്‍ കോണ്‍ഗ്രസില്‍ സജീവമായതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.
Recommended Video
പിണറായി വിജയനും കെ സുധാകരനും മിതത്വം പാലിക്കണം. വീണ്ടും അണികളിലേക്ക് വ്യക്തിവിരോധം പടർത്തരുത്. കണ്ണൂരിനെ വീണ്ടും സംഘര്‍ഷഭൂമിയാക്കരുതെന്നും മമ്പറം ദിവാകരന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി നന്നായി അറിയാവുന്നതു കൊണ്ടുതന്നെ താന്‍ കെപി.സി.സി അധ്യക്ഷ പദവിയിലേക്ക് സുധാകരനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും ദിവാകരന്‍ വ്യക്തമാക്കി.കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായതിന്റെ പൂര്‍ണ ഉത്തരവാദിത്വം കെ.സുധാകരനു മാത്രമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കൊണ്ടു പാര്‍ട്ടിക്ക് ഒരു ഗുണവുമുണ്ടായിട്ടില്ല. സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്‍പോട്ടു പോകേണ്ട സമയമാണ്. അതിനിടെ ക്യാംപസ് രാഷ്ട്രീയം പറയുകയല്ല വേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ട കാര്യം തനിക്കറിയില്ലെന്നും മമ്പറം ദിവാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications