ബാരാപ്പോള്‍ പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോര്‍ട്ട് ; പൊലീസ് സംഘം പരിശോധന നടത്തി
ഇരിട്ടി: കണ്ണൂർ ജില്ലയുട മലയോര മേഖലയായ അയ്യന്‍കുന്ന് പഞ്ചായത്തിലെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് സംഘം പദ്ധതി പ്രദേശത്ത പരിശോധന നടത്തി. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി തോംസണ്‍ ജോസഫ്, കണ്ണൂര്‍ റൂറല്‍ എസ് പി എം. ഹേമലത, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പദ്ധതി പ്രദേശത്ത് പരിശോധനക്കെത്തിയത്.
വായനാട്ടില്‍ നിന്നും നേരത്തെ പിടിയിലായ മാവോയിസ്റ്റ് സംഘങ്ങളില്‍ നിന്നാണ് ബാരാപോളിന് ഭിഷണിയുണ്ടെന്ന വിവരം പൊലിസിന് ലഭിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഉന്നത തല പൊലീസ് സംഘം മാസങ്ങള്‍ക്ക് മുന്‍മ്പ് മേഖലയില്‍ രഹസ്യ സന്ദര്‍ശനം നടത്തുകയും പദ്ധതി പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രഞ്ച് സംഘവും പ്രദ്ധതി പ്രദേശത്ത് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പുറമേനിന്നുള്ളവര്‍ക്ക് കടന്നു കയറാന്‍ കഴിയുന്നിടങ്ങളിലും പ്രധാന പ്രവേശന കവാടത്തിലും ഉള്‍പ്പെടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി 21ഓളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പുറമെ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് 24 മണിക്കൂറും സെക്യൂരിററി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. \


കർണാടക വനാതിർത്തിയോട് ചേർന്ന് നിൽക്കുന്ന ബാരാപ്പോള്‍ മിനി ജലവൈദ്യുതി പ്രദേശം മാവോയിസ്റ്റുകള്‍ക്ക് വിവിധ വഴികളിലൂടെ എളുപ്പം കടന്നുവരാനും കേന്ദ്രീകരിക്കാനും കഴിയുന്ന മേഖലയാണ്. കര്‍ണ്ണാടകയുടെ ബ്രഹ്‌മഗിരി വനമേഖലകളില്‍ നിന്നും കേരളത്തേയും കര്‍ണ്ണാടകത്തെയും വേര്‍തിരിച്ച് അതിരിട്ടൊഴുകുന്ന ബാരാപ്പുഴയാണ് ബാരാപ്പോള്‍ മിനി ജലവൈദ്യുതപദ്ധതിയുടെ ജലസ്‌ത്രോതസ്സ്. ബ്രഹ്‌മഗിരി വന്യജീവി സങ്കേത്തതോടും വനം വകുപ്പ് കണ്ണൂര്‍ ഡിവിഷനിലെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോടും ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി പ്രദേശം അതിരിടുന്നു. ആറളം , കൊട്ടിയൂര്‍ വനമേഖലകളില്‍ കേന്ദ്രീകരിക്കുന്ന മാവോയിസ്റ്റുകള്‍ക്കും ചുകപ്പ് ഇടനാഴിയെന്നറിയപ്പെടുന്ന ബര്‍ണ്ണാനി വനമേഖലയില്‍ നിന്നും ഇവര്‍ക്ക് എളുപ്പത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയുന്ന പ്രദേശം എന്ന നിലയിലും അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.
കഴിഞ്ഞ മാസം അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി മലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോര്‍ട്ട് സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിയെന്നു പറയപ്പെടുന്ന പ്രദേശത്തോട് ചേര്‍ന്ന മേഖലയാണിത്. പാരിസ്ഥിതിക പ്രശ്ങ്ങളോ അണക്കെട്ട് സംവിധാനങ്ങളോ ഇല്ലാതെ ട്രഞ്ച് വിയര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജല വൈദ്യുത പദ്ധതി കൂടിയാണിത്. ബാരാപോളിന്റെ മൂന്ന് കിലോമീറ്ററോളം വരുന്ന കനാല്‍ പ്രദേശം അതീവ സുരക്ഷ വേണ്ട മേഖലയാണ്. നേരത്തെ ഇവിടേക്ക് യഥേഷ്ടം ആര്‍ക്കും കടന്നു ചെല്ലാനും പദ്ധതിയോട് ചേര്‍ന്നുള്ള പുഴയില്‍ നിന്നും മീന്‍ പിടിക്കുന്നതിനും കുളിക്കുന്നതിനും മറ്റും കഴിയുമായിരുന്നു. ഇപ്പോള്‍ മേഖല പൂര്‍ണ്ണമായും സന്ദര്‍ശന നിരോധിത മേഖലയായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിനായി ഇവിടെ സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications