അനധികൃത മദ്യക്കടത്ത് തടയാൻ നീക്കം: മയ്യഴിയിലെ ബാറുകൾക്ക് റവന്യൂ അധികൃതരുടെ നിയന്ത്രണം

മയ്യഴി: കൊവിഡ് വ്യാപനം രൂക്ഷമായ മയ്യഴിയിൽ പൂട്ടിയിട്ട ബാറുകളിൽ നിന്നും മദ്യക്കടത്ത് നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഡബിൾ ലോക്ക് ഡൗണുമായി റവന്യു അധികൃതർ രംഗത്തെത്തി. മയ്യഴിയിലെ നുറ്റി പത്തോളം ബാറുകൾക്ക് പൂട്ടിട്ടാണ് റവന്യു വകുപ്പ് അധികൃതർ നിലപാട് ശക്തമാക്കിയത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മയ്യഴി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ ഈ ​മാ​സം 30 വ​രെ അ​ട​ച്ചി​ട്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് രാത്രി കാലങ്ങളിൽ ഇവിടെ നിന്നും രാത്രി കാലങ്ങളിൽ മദ്യം പുറത്തേക്ക് കടത്തുന്നതായി പ്രദേശവാസികളിൽ നിന്നും പരാതിയുയർന്നത്.

ഇതോടെയാണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​ന് മാ​ഹി റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം പ്ര​ദേ​ശ​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തത്. ഇതു കൂടാതെ മ​ദ്യ ഗോ​ഡൗ​ണു​ക​ളും പൂ​ട്ടി സീ​ൽ ചെ​യ്തിട്ടുണ്ട്. മാ​ഹി നഗരത്തിലെ ബാ​റു​ൾ​പ്പെ​ടെ 64 മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളാ​ണ് പൂ​ട്ടി സീ​ൽ ചെ​യ്ത​ത്. ഇതു കൂടാതെ പന്തക്കൽ, മൂഴിക്കര ,കോപ്പാലം എന്നി വടങ്ങളിലെ ബാറുകളും ഇരട്ട പൂട്ടിട്ട് പൂട്ടിയിട്ടുണ്ട്. മാ​ഹി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം. ​സെ​ന്തി​ൽ​കു​മാ​ർ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തി​യാ​ണ് ബാറുകൾ പൂട്ടിസീ​ൽ ചെ​യ്ത​ത​ത്.

 kannur-map-18-147

മയ്യഴിക്ക് തൊട്ടടുത്ത കേരളത്തിലെ സർക്കാർ മദ്യ വിൽപ്പനശാലകളും ബാറുകളും അ​ട​ച്ച​തി​നാ​ൽ കഴിഞ്ഞ ദിവസം രാ​വി​ലെ മു​ത​ൽ തൊ​ട്ട​ടു​ത്ത ജി​ല്ല​കളായ കണ്ണുർ ,കോഴിക്കോട് എന്നിവടങ്ങമ്മിൽ നി​ന്ന് നുറ് കണക്കിനാളുകൾ മ​ദ്യം വാ​ങ്ങു​വാ​ൻ കൂ​ട്ട​മാ​യി മയ്യഴിയിലെത്തിയി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ഇ​വ​രെ തി​രി​ച്ച​യ​ച്ചു. ഒരു മാസം മുൻപ് കോട്ടയം ജി​ല്ല​യി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച 144 കു​പ്പി പു​തു​ച്ചേ​രി നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി കതിരൂർ സ്വദേശിയായ യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യിരുന്നു. ഈ സംഭവത്തോടെയാണ് മയ്യഴിയിലെ ബാറുകളിൽ നിന്നും മദ്യം പുറത്തേക്ക് കടത്തുന്നതായ വ്യക്തമായ വിവരം റവന്യു വകുപ്പിന് ലഭിച്ചത്.

ക​തി​രൂ​ർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പു​ല്യേ​ട് വെ​സ്റ്റ് മ​ല​മ്മ​ൽ കെ.​വി. സു​ജി​ത്തി (27) നെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ക​മ്മി​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​വു​മാ​യി ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. മു​ണ്ട​ക്ക​യം കോ​സ്‌‌വേ പാ​ല​ത്തി​ന് സ​മീ​പ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ എ​ത്തി​യ സു​ജി​ത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ​ കാ​റി​ൽ വി​ല്പ​യ്ന​ക്കാ​യി കോട്ടയം ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു വ​​ന്ന മ​ദ്യം ക​ണ്ടെ​ത്തി​. 144 കു​പ്പി​ക​ളി​ലാ​യി 108 ലി​റ്റ​ർ പു​തു​ച്ചേ​രി മ​ദ്യ​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​യാ​ൾ മു​ൻപും കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് പു​തു​ച്ചേ​രി മ​ദ്യം എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി. സ​മാ​ന കു​റ്റ​ത്തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ വ​ട​ക​ര എ​ക്സൈ​സ് റേ​ഞ്ചി​ൽ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഇ​യാ​ൾ പ​തി​വാ​യി മയ്യഴിയിൽ നി​ന്നും മ​ദ്യം എ​ത്തി​ച്ചി​രു​ന്ന ഹോ​ണ്ട സി​റ്റി കാ​റി​ലാ​ണ്. കാ​റി​ൽ ഡി​ക്കി​ലാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മയ്യഴിയിൽ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം കൂ​ടി​യ വി​ല്പ​ന മ​റ്റു ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ് രീ​തിയെന്നാണ് എക്സൈസ് പറയുന്നത്. മി​ക്ക​പ്പോ​ഴും കാ​റി​ൽ ക​റ​ങ്ങി ന​ട​ന്നു മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ൽ ആ​രും സം​ശ​യി​ക്കാറുണ്ടായിരുന്നില്ല. കോ​ട്ട​യ​മു​ൾ​പ്പെ​ടെ​യു​ള്ള ചി​ല ജി​ല്ല​ക​ളി​ൽ ഇ​യാ​ൾ പ​തി​വാ​യി മ​ദ്യം ന​ൽകി​വ​രു​ന്ന​താ​യും എ​ക്സൈ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.ഇതോടെയാണ് കതിരുർ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങളും ഇയാൾ മദ്യം വാങ്ങിയിരുന്ന ബാറുകളെ കുറിച്ചുമുള്ള വിവരങ്ങളും എക്സൈസ് മയ്യഴി പൊലിസിനെയും റവന്യു വകുപ്പിനെയും അറിയിക്കുന്നത്.ഇതിനു ശേഷം പുതുച്ചേരി റവന്യു വകുപ്പ് അധികൃതർ മയ്യഴിയിലെ ബാറുകൾ നിരീക്ഷിച്ചുവരികയായിരുന്നു കൊ വിഡ്നിയന്ത്രണകാലത്ത് മദ്യക്കടത്ത് ഒഴിവാക്കുന്നതിനാണ് മാഹിയിലെ ബാറുകൾക്ക് ഇപ്പോൾ ഇരട്ട പൂട്ട് വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+