കണ്ണൂരിൽ കാലവർഷക്കെടുതി കൂടുന്നു: റവന്യു ഉദ്യോഗസ്ഥന്മാർ അതിർത്തികളിൽ കൊ വിഡ് പരിശോധനയിൽ
ഇരിട്ടി: കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ചുഴലിക്കാറ്റിലും കനത്ത കൃഷി നാശം. നിരവധി വീടുകൾ തകരുകയും മരങ്ങൾ നിലം പതിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എന്നാൽ നാശനഷ്ടങ്ങൾ പരിശോധിക്കേണ്ട റവന്യൂ അധികൃതർ സ്ഥലത്തില്ലാത്തത് സാധാരണ ജനങ്ങൾക്ക് ദുരിതമായി മാറിയിട്ടുണ്ട്.
റവന്യൂ ജീവനക്കാരെ ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് പ്രതിരോധത്തിന് നിയോഗിച്ചത് കാലവർഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയാണ്. അതിര്‍ത്തി വഴി കടന്നുപോകുന്നവർ, വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ എന്നിവരെ നിരീക്ഷിക്കുന്ന ജോലിയാണ് ഇപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.

കാലവര്‍ഷം ശക്തമാകുമ്പോൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട താലൂക്ക് ഓഫീസുകളിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍/ജൂനിയര്‍ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍, വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ചിരിക്കുന്നത്. മാഹിപ്പാലം, നെടുംപൊയില്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് കണ്ണൂർ ജില്ലയിൽ പ്രധാനമായും കോവിഡ് പ്രതിരോധ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഒരു ചെക്ക്പോസ്റ്റില്‍ മൂന്നു ഷിഫ്റ്റുകളിലായി 30 മുതല്‍ 33 വരെ ജീവനക്കാരാണുള്ളത്. ഇതില്‍ 24 പേരെങ്കിലും റവന്യു ജീവനക്കാരാണ്. കൂടാതെ അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഒരു ഷിഫ്റ്റില്‍ 10 മുതല്‍ 11 ജീവനക്കാര്‍ വരെയാണ് ഉണ്ടാവുക. അതിര്‍ത്തി വഴി വാഹനങ്ങളിലും മറ്റും കടന്നു പോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ് ഇവരുടെ ജോലി.
കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കേണ്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കമുള്ള താലൂക്ക് ഓഫീസ് ജീവനക്കാരെ ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ചതോടെ കാലവര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെ താലൂക്ക്തല ഉദ്യോഗസ്ഥര്‍ അങ്കലാപ്പിലാണ്. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് രേഖകള്‍ ലഭിക്കുന്നതിനും ജീവനക്കാരുടെ അസാന്നിധ്യം തിരിച്ചടിയാണ്.
കാലവര്‍ഷ കെടുതിയിലുണ്ടാകുന്ന നാശനഷ്ടം, പ്രത്യേകിച്ച് വ്യക്തി, വീട്, വളര്‍ത്തുമൃഗങ്ങള്‍, കിണര്‍, മതില്, തൊഴുത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതത്തിലവായവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ചുമതല വഹിക്കേണ്ടവരാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ കുരുങ്ങിയിരിക്കുന്നത്. ഇനി ഡ്യൂട്ടി കാലാവധി കഴിഞ്ഞ് ഇവര്‍ക്കെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം കൂടി ഉണ്ടായാല്‍ അത് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications