പയ്യന്നൂരിലെ സുനീഷയുടെ മരണം: ഭർത്താവ് അറസ്റ്റിൽ, വിജീഷിനെതിരെ ഗുരുതര ആരോപണങ്ങൾ
കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് വിജീഷിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വിജീഷിന്റെ വീട്ടിൽ വെച്ച് സുനീഷ ഗാർഹിക പീഡനത്തിനിരയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തുന്ന വോയ്സ് മെസേജ് പുറത്തുവന്നിരുന്നു. ഇതിനിടെ സുനീഷയുടേത് ദുരൂഹ മരണമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

വിജീഷും അച്ഛനും അമ്മയും സുനിഷയെ ശാരീരികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് യുവതി കഴിഞ്ഞ ഞായറാഴ്ച ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനയച്ച ശബ്ദ സന്ദേശത്തിലും പറയുന്നത്. ഭർത്തൃവീട്ടുകാർ തന്നെ മർദ്ദിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്ന ശബ്ദരേഖയും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

പ്രണയത്തിലായിരുന്ന ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. എന്നാൽ പ്രണയ വിവാഹമായതിനാൽ ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകന്നുനിൽക്കുകയായിരുന്നു. വിജീഷിന്റെ അച്ഛനും അമ്മയും സുനിഷയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

ഭർതൃവീട്ടിൽ നിന്നുള്ള ഗാർഹിക പീഡനത്തെക്കുറിച്ച് ആഗസ്റ്റ് ആദ്യം പോലീസിനെ സമീപിച്ച് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് രണ്ട് വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഒത്തുതീര്‍പ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷവും വിജീഷ് സുനീഷയെ മർദ്ദിക്കുന്നത് തുടർന്നിരുന്നുവെന്ന വിവരമാണ് യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കെ നായരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം അമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വി ജീഷും പിതാവും വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഇയാൾക്ക് നെഗറ്റീവായതിനെ തുടർന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് പൊലിസ് നൽകുന്ന വിവരം. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഗാർഹിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഭർത്താവും സഹോദരനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ടുത്തിരുന്നു. ഇവരുടെ ഫോണും അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സ്റ്റേഷൻ എസ്‌എച്ച്ഒ മഹേഷ് കെ നായർ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്
മരണസമയത്ത് സുനിഷ കോവിഡ് ബാധിതയായിരുന്നു.

ഇൻക്വസ്‌റ്റ് സമയത്ത് ഇത്തരം വോയ്‌സ് റെക്കോഡുകളെക്കുറിച്ച് ബന്ധുക്കൾ മൊഴി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ അമ്മ കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജീഷും അച്ഛനും അസുഖബാധിതനായ സഹോദരനും വീട്ടിൽ സമ്പർക്കവിലക്കിലുമായിരുന്നു അതിനാൽ മൊഴിയെടുക്കൽ വൈകിയത്.

സുനിഷയുടെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും മറ്റും ശേഖരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡിവൈഎസ്‌പി കെ ഇ പ്രേമാനന്ദൻ ദിവസം യുവതിയുടെ ബന്ധുക്കൾ കേസുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ തനിക്കും വീട്ടുകാർക്കുമെതിരെ നുണ പ്രചരിപ്പിക്കുകയാണെന്നും വിശദ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് വിജീഷ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ നുണപ്രചരിപ്പിക്കുന്നുവെന്നാണ് വിജീഷ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. വെള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനാണ് വിജേഷ്.












Click it and Unblock the Notifications