കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നികുതി വെട്ടിച്ച് ഡീസല്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ വിളിച്ചെടുത്തു

Google Oneindia Malayalam News

കണ്ണൂര്‍: മാഹിയില്‍ നിന്ന് നികുതി വെട്ടിച്ചു കടത്തി കൊണ്ട് വന്ന് പൊലീസ് പിടിച്ചെടുത്ത ഡീസല്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ടെന്‍ഡര്‍ വിളിച്ചെടുത്തു. 11950 ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിച്ചെടുത്തത്. കടത്തികൊണ്ടുവന്ന ഡീസല്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയും വില്‍പനക്കായി ടെണ്ടര്‍ ക്ഷണിക്കുകയുമായിരുന്നു.

രണ്ടാഴ്ച മുമ്പ് 7,87700 രൂപയ്ക്കാണ് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിച്ചത്. ഇതിന് കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അനുമതി നല്‍കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ 11950 ലിറ്റര്‍ ഡീസല്‍ എആര്‍ ക്യാംപില്‍ നിന്നും കണ്ണൂര്‍ ഡിപ്പോയിലുള്ള പമ്പിലേക്ക് എത്തിച്ചു. നിലവില്‍ കെഎസ്ആര്‍ടിസി എടക്കാടുള്ള സ്വകാര്യ പമ്പില്‍ നിന്നാണ് കണ്ണൂര്‍ ഡിപ്പോയിലേക്ക് ഇന്ധനം എത്തിക്കുന്നത്.

1

രണ്ട് മാസം മുന്‍പാണ് തലശേരി കോടിയേരിയില്‍ നിന്ന് നികുതിവെട്ടിച്ച് കടത്തുകയായിരുന്ന ഡീസല്‍ പൊലീസ് പിടിച്ചെടുത്തത്. മാഹിയിലെ മൂലക്കടവ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്ന് മറിച്ചുവില്‍ക്കുന്നതിനായി എറണാകുളത്തേയ്ക്ക് കൊണ്ടുപോയ 12000 ലിറ്റര്‍ ഡീസലാണ് കോടിയേരിയില്‍ വെച്ച് പിടിച്ചെടുത്തത്. പന്തക്കല്‍ പെട്രോള്‍ പമ്പില്‍ നിന്ന് കടത്തിയ ഡീസല്‍ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഡ്രൈവര്‍ അടക്കം അറസ്റ്റിലായതോടെ ഡീസല്‍ ടാങ്കറടക്കം എആര്‍ ക്യാംപിലായിരുന്നു സൂക്ഷിച്ചിരുന്നത്. അത്യന്തം അപകടകരമായ ഡീസല്‍ എ. ആര്‍ ക്യാംപില്‍ സൂക്ഷിക്കുന്നത് പൊലിസിന് തലവേദനസൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ഡീസല്‍ ഇവിടെ സൂക്ഷിച്ചതിന് കനത്തസുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസി ഇന്ധനമേറ്റതോടെ കണ്ണൂരിലെ പൊലീസിനും താല്‍ക്കാലിക ആശ്വാസമായി.

തുടര്‍ച്ചയായി മൂന്ന് ടാങ്കര്‍ലോറികളാണ് മാഹിയില്‍ നിന്നും കോടിയേരി വഴി എര്‍ണാകുളത്തേക്ക് ഇന്ധനംകടത്തവെ തലശേരി പൊലിസിന്റെ പിടിയിലായത്. ഇതോടെയാണ് സര്‍ക്കാര്‍ ടാങ്കറുകള്‍ പിടിച്ചെടുത്ത് അതിലുള്ള ഇന്ധനം ടെന്‍ഡര്‍ ചെയ്തു വില്‍ക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ പമ്പില്‍ നിന്നും കൂടിയവിലയ്ക്കു ഇന്ധനം നിറയക്കുന്ന കെ.എസ്ആര്‍ടിസിക്ക് ഇതു അനുഗ്രഹവുമായി മാറി.

എടക്കാട്ടെ സ്വകാര്യ പമ്പില്‍ കോടികള്‍ കുടിശികയായതിനെ തുടര്‍ന്ന് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയിരുന്നു. താല്‍ക്കാലികമായി ഈ പ്രതിസന്ധിയാണ് ഇപ്പോള്‍ ഒഴിവായത്.

English summary
tax evasion for diesel: ksrt seized by kannur depot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X