തലശേരി നഗരസഭാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു:
തലശേരി: വീണ്ടും കായിക പ്രതാപത്തിലേക്ക് പൈതൃകനഗരിയായ തലശേരി ക്രിക്കറ്റിൻ്റെയും സർക്കസിൻ്റെയും കേക്കിൻ്റെയും ആരുഢസ്ഥലങ്ങളിലൊന്നായ തലശേരി വികസനത്തിൻ്റെ പുതുവഴികളിലൂടെ സഞ്ചരിക്കുകയാണെന്ന് എ എൻ ഷംസീർ എംഎൽഎ. തലശേരി നഗരസഭയുടെ വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട നവീകരണം അന്തിമഘട്ടത്തിലെത്തിയത് കായിക പ്രേമികൾക്ക് ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് തലശേരി സ്‌റ്റേഡിയത്തിലൊരുങ്ങുന്നത്.
400 മീറ്ററുള്ള എട്ടുവരി ട്രാക്ക്, ഗാലറി, പവിലിയന്‍, കായിക ക്ഷമതാ പരിശീലന ഹാള്‍, വസ്ത്രം മാറുന്നതിനായുള്ള ഗ്രീന്‍ റൂം, വാണിജ്യാവശ്യത്തിനുള്ള കെട്ടിട സമുച്ചയം, ശൗചാലയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട് ഇതിനൊക്കെ. അവാസാന മിനുക്ക് പണി മാത്രമാണ് ഇനി ബാക്കിയുള്ളത്. കിഫ്ബിയില്‍ നിന്നു 13 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന സ്റ്റേഡിയമാകുന്നതോടെ കായിക താരങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.

ഷോട്ട്പുട്ട്, ജാവലിയന്‍ ത്രോ എന്നീ കായിക ഇനങ്ങള്‍ക്കും സ്‌റ്റേഡിയത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ഇല്ലാതായാല്‍ കായിക താരങ്ങള്‍ക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. രണ്ടാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടന ചടങ്ങും ഉടന്‍ ഉണ്ടാകും. ആദ്യഘട്ട നവീകരണത്തിന്റെ ഭാഗമായി മൈതാനത്ത് പുല്ലുള്‍പ്പെടെ വച്ച് പിടിച്ചിരുന്നു. മതിയായ പരിപാലനം നല്‍കാത്തതിനാല്‍ ഉണങ്ങി പോകുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണം ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. കോണോര്‍വയല്‍ ക്രിക്കറ്റ് റ്റേഡിയം നിലവില്‍ വരുന്നതിനു മുന്‍പ് രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉള്‍പ്പെടെ ഈ മൈതാനത്തില്‍ വച്ച് നടന്നിരുന്നു. സ്റ്റേഡിയം തുറന്നു നല്‍കിയാല്‍ തലശേരിയില്‍ നിന്ന് ഒരുപാട് കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.
തലശേരി നഗരസഭാ സ്റ്റേഡിയത്തിന് ബ്രിട്ടീഷുകാരുടെ കളിക്കമ്പത്തോളം പഴക്കമുണ്ട്.അനിൽ കുംബെ, റോജർ ബിന്നി, സദൻ ഗോപൻ രമേശ്, അനന്തപത്മനാഭൻ തുടങ്ങി നിരവധി ദേശീയ ക്രിക്കറ്റ് താരങ്ങൾ ഇവിടെ രഞ്ജി ട്രോഫി കളിക്കാനെത്തിയിട്ടുണ്ട്. തലശേരിയുടെ മണ്ണിൽ നിന്നുമുയർന്നു വന്ന ക്രിക്കറ്റ് താരങ്ങളുടെ എണ്ണവും കുറവല്ല. പിന്നീട് വർഷങ്ങൾക്കു ശേഷം കോ ണാർ വയലിൽ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിച്ചതോടെയാണ് നഗരസഭാ സ്റ്റേഡിയത്തിൻ്റെ പ്രാധാന്യം കുറഞ്ഞത് .ഇതോടെ സ്റ്റേഡിയം തദ്ദേശിയ മത്സരങ്ങൾ മാത്രം നടത്താൻ ഉപയോഗിക്കുകയായിരുന്നു.












Click it and Unblock the Notifications