Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിദാസിന്റെ കൊലപാതകത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍, ശരീരത്തില്‍ ഇരുപതിലേറെ വെട്ട്, വികൃതമാക്കി

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. അതേസമയം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് വീടിന് അടുത്ത് വെച്ചായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിലിട്ട് അരുകൊലയാണ് നടത്തിയത്.

1

കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പോലും പറ്റാത്ത വിധം വികൃതമാണ് മൃതദേഹം. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയിട്ടുണ്ട്. ഇടതുകാല്‍ മുട്ടിന് താഴെ മുറിച്ച് മാറ്റി. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരയ്ക്ക് താഴെയാണ് മുറിവുകള്‍ അധികവുമുള്ളത്. അതേസമയം ഒരാഴ്ച്ച മുമ്പ് ഉത്സവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.

അതേസമയം രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരണമായിട്ടില്ലെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. വീടിന് സമീപത്ത് വെച്ച് തന്നെ നടന്ന ആക്രണമായതിനാല്‍ ബന്ധുക്കള്‍ അടക്കം ബഹളം കേട്ട് എത്തിയിരുന്നു. ഇവരുടെ കണ്‍മുന്നിലിട്ടായിരുന്നു ആക്രമണമുണ്ടായത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു. ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കില്‍ മരിച്ചിരുന്നു. തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലര്‍ വിജേഷിന്റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി രാജന്‍ പറഞ്ഞു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. അതേസമയം അക്രമി സംഘത്തില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നുവെന്ന് ഹരിദാസിന്റെ സഹോദരന്‍ സുരേന്ദ്രന്‍ പറയുന്നു. എല്ലാവരും കണ്ടാലറിയുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. ബഹളം കേട്ട് എത്തിയപ്പോള്‍ ആയുധം വീശിയാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീഷണിയുമുണ്ടായിരുന്നു. ചേട്ടന്‍ വരാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ വിളിച്ചിട്ടാണ് വീട്ടില്‍ വന്ന് നിന്നത്. പുലര്‍ച്ചെ ഒന്നര ആയപ്പോഴാണ് ബഹളം കേട്ട് എഴുന്നേറ്റത്. ഓടിച്ചെന്നപ്പോള്‍ ആയുധം വീശി അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+