ട്രെയിനില്‍ നിന്നും വീണുട്രെയിനില്‍ നിന്നും വീണുമരിച്ചവര്‍ക്ക് മട്ടന്നൂരിന്റെ യാത്രാമൊഴി, മൃതദേഹങ്ങൾ കബറടക്കി
മട്ടന്നൂര്‍: റമദാന്‍ വ്രതശുദ്ധിയുടെ നാളിലുണ്ടായ ഇരട്ടമരണത്തില്‍ നടുങ്ങി മട്ടന്നൂര്‍.. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരേണ്ട കണ്ണൂര്‍- ആലപ്പുഴ എക്‌സ് പ്രസിലെ ഡി രണ്ട് കംപാര്‍ട്ടില്‍വെച്ചാണ് യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു
തീവയ്പ്പു നടത്തിയത്. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ ഏലത്തൂര്‍ റെയില്‍വെ സ്‌റ്റേഷനടുത്തുളള കോരപ്പുഴ പാലത്തിന് മുകളില്‍ നിന്നും ട്രെയിനില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടെ റെയില്‍വെട്രാക്കില്‍ വീണുമരിച്ച മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്ക് പിറന്നനാട് യാത്രാമൊഴിയേകി.

ഏലത്തൂരില്‍ ട്രെയിനിനു നേരെയുണ്ടായ തീവയ്പ്പിനെ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടിയതിനാല്‍ അതിദാരുണമായി മരണമടഞ്ഞ രണ്ടു മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് നാടും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയേകിയത്.
കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ എത്തിയ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. റഹ്‌മത്തിന്റെ ഭൗതികശരീരം പലോട്ടുപളളി കബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്.
പാലോട്ടുപളളി ബദ്‌രിയ്യാ മന്‍സിലില്‍ പരേതനായ അബ്ദുല്‍റഹ്‌മാന്‍-ജമീല എന്നിവരുടെ മകളാണ് റഹ്‌മത്ത് ഭര്‍ത്താവ് സി. എം ഷറഫുദ്ദീന്‍ വാച്ച്മാനായി മട്ടന്നൂര്‍ നഗരത്തിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ജോലി ചെയ്തുവരികയാണ്. ഏകമകന്‍ റംഷാദ് ബംഗ്‌ളൂരില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനാണ്.
ഹമീദ്, ഹുസൈന്‍, സത്താര്‍, സഅ്ദ് സഖാഫി,ജുബൈരിയ്യ, ജസീല എന്നിവരാണ് സഹോദരങ്ങള്‍. ഇവരോടൊപ്പം ട്രെയിനില്‍ നിന്നും വീണുമരിച്ച രണ്ടരവയസുകാരി സഹറബത്തൂല്‍ മരണമടഞ്ഞ റഹ്‌മത്തിന്റെ സഹോദരി ജസീലയുടെ മകളാണ്. ഷുഹൈബ് സഖാഫിയാണ് കുട്ടിയുടെ പിതാവ്.
ആയിഷ ഫാത്തമിയാണ് ഈ ദമ്പതികളുടെ മറ്റൊരുമകള്‍. സഹറയുടെ ഭൗതിക ശരീരം ഫറോക്ക് പളളികബര്‍സ്ഥാനിലാണ് കബറടക്കിയത്. ട്രെയിന്‍തീവയ്പ്പിനെ റെയില്‍വെ ട്രാക്കില്‍ വീണുമരിച്ചമട്ടന്നൂര്‍ കൊടോളിപ്രം വരവക്കുണ്ട് കൊട്ടാരത്തില്‍ പുതിയ പുരയില്‍ കെ.പി നൗഫിഖ്( 39) ഉണക്കുമത്‌സ്യവ്യാപാരിയാണ്.
ജോലി ആവശ്യാര്‍ത്ഥം കോഴിക്കോട് പോയിവരുമ്പോഴാണ് ഇദ്ദേഹം ദുരന്തത്തില്‍പ്പെട്ടത്. പരേതരായ കെ.പി അബൂബക്കര്‍- ഫാത്തിമ ദമ്പതികളുടെ മകനാണ് നൗഫിഖ്. ഭാര്യ ബുഷറ.മക്കള്‍: ഹുദ,ഫിദ, ഇസ്മായില്‍, സഹോദരങ്ങള്‍: സക്കീന, സനീറ, സനീറ, നാസര്‍, ഷഫീഖ്,സലീം, നൗഷാദ്, നൗഫല്‍, പരേതയായ സുഹ്‌റ, നൗഫീഖിന്റെ ഭൗതിക ശരീരം തിങ്കളാഴ്ച്ചരാത്രിയോടെ എടയന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി.മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി നൂറുകണക്കിനാളുകള്‍ മട്ടന്നൂരിലെത്തിയിരുന്നു.
മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍, ഡോ.വി.ശിവദാസ് എം.പി, കെ.കെ ശൈലജ എം. എല്‍. എ, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ മരണമടഞ്ഞവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു.
ഡി.സി.സി അധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജ്, സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ബി.ജെ.പി നേതാവ് എന്‍.ഹരിദാസന്‍, മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി, യു.ഡി. എഫ് ചെയര്‍മാന്‍ പി.ടി മാത്യു എന്നിവരടങ്ങുന്ന വിവിധ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുളള നൂറുകണക്കിനാളുകള്‍ ഇരുവരുടെയും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.












Click it and Unblock the Notifications