വിനോദയാത്ര ദുരന്തമായി മാറി, പയ്യാമ്പലം ബീച്ചിലെ കടലില്‍ കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കാണാതായ പതിനഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി.കര്‍ണാടക മടിക്കേരി സോമവാര്‍ പേട്ടയിലെ
ശശികുമാറിന്റെ മകന്‍ സുജന്‍ ആണ് മരിച്ചത്പള്ളിയാംമൂല ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോര്‍സ്‌മെന്റ് നടത്തിയ തിരച്ചലിലാണ് തിങ്കളാഴ്ച്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
വിഷു ആഘോഷത്തിനായാണ് മടിക്കേരിയില്‍ നിന്ന് ശശികുമാറും ബന്ധുക്കളുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം പയ്യാമ്പലത്തേക്ക് വന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചുമായിരുന്നു യാത്ര. എന്നാല്‍ ഈദുരന്തം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.കണ്ണീരിന്റെ ഉപ്പുകലര്‍ന്നാണ് തിരിച്ചു പോക്ക്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശശികുമാറും ഭാര്യ കവിതയും മക്കളും ബന്ധുക്കളും അടങ്ങുന്ന സംഘം പയ്യാമ്പലത്തെത്തിയത്.പറശിനിക്കടവില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു സംഘം പ്രത്യേകവാഹനത്തില്‍ കണ്ണൂരിലേക്ക് യാത്രതിരിച്ചത്.

പയ്യാമ്പലത്ത്കടലില്‍ആര്‍ത്തുല്ലസിച്ചു കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു വന്‍തിര കുടംുബത്തിലെ നാലുപേരെ കടലിലേക്ക് വലിച്ചിഴച്ചത്. മൂന്നു പേരെ അവിടെയുണ്ടായിരുന്നലൈഫ് ഗാര്‍ഡ് അത്ഭുതകരമായി രക്ഷപ്പെടുത്തിയപ്പോള്‍ ശശികുമാറിന്റെ കന്‍ പതിനഞ്ചുവയസുകാരനായസുജനെ തിരകവരുകയായിരുന്നു. സന്തോഷവും ആഹ്‌ളാദവും പൊട്ടിക്കരച്ചിലിന്‌വഴിമാറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി. ഒമ മോഹനനും വാര്‍ഡ് കൗണ്‍സിലര്‍ ജയസൂര്യന്‍ എന്നിവര്‍ ഇടപെട്ട് പയ്യാമ്പലം ബീച്ചിനുത്തുളള ചോയ്‌സ് ബീച്ച് ഹൗസ് ഹോസ്‌റ്റെയിലാണ് ശശികുമാറിനെ പാര്‍പ്പിച്ചിരുന്നത്.
മറ്റുകുടുംബാംഗങ്ങളെ പ്രത്യേക വാഹനത്തില്‍ നാട്ടിലേക്ക്പറഞ്ഞയച്ചു.മമ്പറം സ്വദേശിയായ ശശികുമാര്‍ ജോലി സൗകര്യാര്‍ത്ഥം മടിക്കേരിയിലേക്ക് കുടിയേറുകയായിരുന്നു. മമ്പറത്ത് അടുത്ത ബന്ധുക്കളുണ്ട്. വിവരമറിഞ്ഞ് നാട്ടിലെ ബന്ധുക്കള്‍ പയ്യാമ്പലത്ത് എത്തിയിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം മടിക്കേരിയിലേക്ക് കൊണ്ടു പോയി.


Click it and Unblock the Notifications