Get Updates
Get notified of breaking news, exclusive insights, and must-see stories!

എരഞ്ഞോളി സ്‌ഫോടനം: പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് എന്‍ ഹരിദാസ്

തലശേരി: കതിരൂര്‍ പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസും സിപിഎം ഓഫീസും സ്ഥിതി ചെയ്യുന്ന കൊടക്കളത്ത് ബോംബ് സ്‌ഫോടനത്തില്‍ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടസംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാഅധ്യക്ഷന്‍ എന്‍. ഹരിദാസ്ആവശ്യപ്പെട്ടു.

ആള്‍താമസമില്ലാത്ത പരേതനായ കോണ്‍ഗ്രസ് മോഹനനെന്നയാളുടെ വീട്ടില്‍ തേങ്ങയെടുക്കായി പോയ വേലായുധനെന്ന (86) വയോധികന്‍ ആ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് അറിയാതെ എടുക്കുകയും അത് പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയുമാണ് ചെയ്തത്.

kannur

സിപിഎമിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം. നിരവധി ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ്. രാത്രി കാലങ്ങളില്‍ പലപ്പോഴും അതുവഴി പോകുന്ന ആളുകള്‍ക്ക് പോലും ഭയത്തോടുകൂടി പോകേണ്ട അവസ്ഥയാണ് . സിപിഎമ്മി ലെ അറിയപ്പെടുന്ന ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ് ഇവിടമെന്നും എന്‍. ഹരിദാസ് ആരോപിച്ചു.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മൂടാട് എന്ന സ്ഥലത്ത് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചു പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ ഈ അക്രമി സംഘം വെട്ടി പരിക്കേല്‍പിച്ചിട്ടുണ്ട്. നായനാര്‍ റോഡിലെ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളടക്കം പലപ്പോഴും ഈ വഴി പോകുമ്പോള്‍ അവരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മറ്റുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ദ്ര്യം ഇല്ലാത്ത പ്രദേശമാണ് സിപിഎം അക്രമികളുടെ ഈ താവളം. അവിടെ ബോംബ് നിര്‍മിച്ചു സൂക്ഷിച്ച സ്ഥലത്താണ് വയോധികന്‍ തേങ്ങ ശേഖരിക്കാന്‍ പോയത് . ഈ മരണത്തിനു സിപിഎമ്മാണ് ഉത്തരവാദിയെന്ന് ഹരിദാസ് ആരോപിച്ചു.


കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് തിരഞ്ഞെടുപ്പ് സമയത് പാനൂരിക്കടുത്ത് ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നമ്മുടെ നാട് മുഴുവന്‍ ചര്‍ച്ച ചെയ്തതാണ് എന്നിട്ടുപോലും സിപിഎം ഈ ബോബു രാഷ്ട്രീയത്തില്‍നിന്നും പിന്തിരിഞ്ഞിട്ടില്ല. സിപിഎം വലിയൊരു അക്രമത്തിനു കോപ്പു കൂട്ടുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സിപിഎം സമാധാനം ആഗ്രഹിക്കുന്നല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വയോധികന്റെ മരണം.

അതിനു ഉത്തരവാദിയായ സിപിഎം പൊതുസമൂഹത്തോട് മാപ്പു പറയണം. സിപിഎം കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മ്മിക്കുകയും സംഭരിച്ചു വെക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ പൊലീസിന് പരാതി നല്‍കിയാല്‍ പോലും റെയ്ഡ് നടത്താനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുന്നില്ല കൊടക്കളത്തെ സിപിഎം ക്രിമിനലുകള്‍ക്കെതിരെ എത്രയോ പരാതികള്‍ ധര്‍മ്മടം പൊലിസ് ് സ്റ്റേഷനില്‍ പലരും നല്‍കിയിട്ടുണ്ടെങ്കിലും അതിലൊന്നും നടപടി എടുക്കാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. പോലീസ് ഇവര്‍ക്കുവേണ്ടുന്ന എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് തീര്‍ത്തും പക്ഷപാതപരമായി പെരുമാറുകയാണ്, പൊതു സമൂഹത്തിനു സുരക്ഷ ഒരുക്കുന്നില്ല.


സിപിഎം കേന്ദ്രങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നില്ല അവരുടെ ഒരുപറ്റം നേതാക്കന്മാര്‍ എങ്ങിനെയെങ്കിലും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട്. വലിയരീതിയിലുള്ള ഗൂഡഡാലോചന ഇതിന്റെ പിന്നിലുണ്ട് . പൊലിസ് ഏകപക്ഷീയമായി ഭരണ പക്ഷത്തിന്റെ റാന്‍ മൂളികളായി മാറിയത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. നിഷ്പക്ഷമായ രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹരിദാസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+