Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തില്‍ മുങ്ങി കണ്ണൂര്‍ സര്‍വകലാശാല; വിസിക്ക് ഇന്ന് നിര്‍ണായകം, ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയില്‍ നിര്‍ണായക ദിനം. ഇദ്ദേഹത്തിന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജി ഫയലില്‍ സ്വീകരിക്കണോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും.

ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം ഹര്‍ജി തള്ളുകയായിരുന്നു.

1

ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കൂടി അന്ന് കോടതി പ്രകടിപ്പിച്ചിരുന്നു.വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഹര്‍ജി തളളിയാല്‍ അടുത്ത ദിവസം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനുളള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം. അതേ സമയം വിസിയെ നീക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്ന്‌കൊണ്ടിരിക്കുകയാണ്.

2

കഴിഞ്ഞ ദിവസം രാത്രി വിസിയുടെ വസതിയിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പിന്നീട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിസി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സംഘര്‍ഷത്തിലായിരുന്നു കലാശിച്ചത്. യൂനിവേഴ്‌സിറ്റിയിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയെ വക വെക്കാതെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് പൂര്‍ണമായും തള്ളി മാറ്റുകയായിരുന്നു. പിരിഞ്ഞ് പോകാന്‍ തയ്യാറായില്ലെങ്കില്‍ ലാത്തി ചാര്‍ജ് പ്രയോഗിക്കേണ്ടി വരും എന്ന് പൊലീസ് പറഞ്ഞതിനെതുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശഅരമിച്ചെങ്കിലും പൊലീസിന് നേരെ മുദ്രാവാക്യം വിളികളുമായി പൊലീസ് അടച്ച യൂനിവേഴ്‌സിറ്റിയുടെ ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു,

3

പിന്നീട് കൂടുതല്‍ നേതാക്കളും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായത്. അതേസമയം കെകെ രാജേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് യുനിവേഴ്‌സിറ്റി ഒളിച്ച്കളി തുടരുകയാണ്. അഭിമുഖം കഴിഞ്ഞ് നാലാഴ്ച പിന്നിട്ടിട്ടും റാങ്ക് പട്ടിക ഇതുവരെ തയ്യാറായിട്ടില്ല ഇക്കാര്യത്തില്‍ നിയമോപദേശം കാത്തിരിക്കുകയാണെന്നുമാണ് വിസി നല്‍കുന്ന വിശദീകരണം. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും നിയമന നീക്കത്തില്‍ തീരുമാനമായിട്ടില്ല. വിവാദങ്ങളുടെ ഗതി നോക്കിയ ശേഷം മതി തീരുമാനമെന്ന് സിണ്ടിക്കേറ്റില്‍ ധാരണയായത്.

4

പിന്നീട് 27ആം തീയതി ചേരുന്ന സിണ്ടിക്കേറ്റില്‍ വിഷയം വീണ്ടും പരിഗണിക്കാനും യോഗത്തില്‍ ധാരണയായി. പ്രിയയ്ക്കായിരുന്നു അഭിമുഖത്തില്‍ ഒന്നാം റാങ്ക് നല്‍കിയതെങ്കിലും യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കാന്‍ നിയമ ഉപദേശം നേടിയാണ് നിയമനത്തിന് നീക്കം നടത്തുന്നത്. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കമാണ് വിവാദത്തിലായിരുന്നത്. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നാണ് പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യതയായി നിശ്ചയിക്കുന്നത്.

5

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ല്‍ തൃശൂര്‍, കേരളവര്‍മ്മ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്നുവര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയിരുന്നത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, നിയമനങ്ങള്‍ക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന് വ്യവസ്ഥ. അപ്പോള്‍ പ്രയാ വര്‍ഗിസീന്റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ്.

6

ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് അറിയുന്നത്. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്.

Recommended Video

cmsvideo
    അര്‍ധരാത്രിയില്‍ വാരണാസി ചുറ്റി മോദിയും യോഗിയും | Oneindia Malayalam
    7

    അഭിമുഖത്തില്‍ പ്രിയയെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ വിഷയം വിമാദമാക്കുകയും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. പിന്നീട് അഭിമുഖത്തില്‍ പ്രിയ വര്‍ഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്യുകയായിരുന്നു. പക്ഷേ നിയമം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാന്‍സിലര്‍ പിന്നീട് പറഞ്ഞത്. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യാനായി വിനിയോഗിച്ച് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്തത ഇല്ലെന്നാണ് അന്ന് വിസി നല്‍കിയ വിശദീകരണം. ഒരാള്‍ക്ക് അവസരം നഷ്ടമാകരുത് എന്ന് കരുതി സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രിയയെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതെന്നും നിയമോപദേശം കിട്ടിയ ശേഷമേ തുടര്‍ നടപടി ഉണ്ടാകൂവെന്നുമാണ് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞത്. നിയമ ംവിട്ട് താനിന്നുവരെ ഒന്നും ചെയ്തിട്ടില്ലെന്നും കണ്ണൂര്‍ ൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+