Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ:വൈദ്യ പരിശോധന നടത്തിയ ഡോക്ടർക്കെതിരെ പ്രൊസിക്യൂഷൻ കോടതിയിലേക്ക്

തലശേരി: തലശേരിയിൽ പ്രവാസി വ്യവസായി ഷറാറ ഷറഫുദ്ദീൻ ഉൾപ്പെടെ മൂന്നു പേർ പ്രതികളായ പോക്സോ കേസിൽ പോലീസ് അന്വേഷണം അന്തിമഘട്ടത്തിൽ. ഇതിൻ്റെ ഭാഗമായി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇരയായ പെൺകുട്ടിയുടെ ബന്ധുക്കളായ ദ​മ്പ​തി​ക​ളെ ധ​ർ​മ​ടം സി​ഐ എം. പി സു​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു.

ക​ണ്ണൂ​ർ വ​നി​താ ജ​യി​ലി​ലും സ​ബ് ജ​യി​ലി​ലു​മാ​യിട്ടാണ് ഇ​രു​വ​രേ​യും ചോ​ദ്യം ചെ​യ്ത​ത്.
പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​തൃ സ​ഹോ​ദ​രി​യേ​യും ഭ​ർ​ത്താ​വി​നെ​യു​മാ​ണ് ചോ​ദ്യം ചെ​യ്ത​ത്. മാ​തൃ സ​ഹോ​ദ​രി കൈ​ക്കു​ഞ്ഞി​നോ​ടൊ​പ്പ​മാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്. യു​വ​തി​യു​ടെ ജാ​മ്യ ഹ​ർ​ജി കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നി​ല്ല.

 doc-1520015265-

ദ​മ്പ​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. ഇതിനിടെ കേസിലെ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയില്ലെന്ന് ആദ്യ വൈദ്യപരിശോധനയിൽ റിപ്പോർട്ട് നൽകിയതലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രൊസിക്യൂഷൻ അഭിഭാഷക ബീന കാളിയത്ത് അറിയിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പോക്സോ കേസിലെ പ്രവാസി വ്യവസായിക്ക് ലൈംഗിക ക്ഷമതയുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണിത്. പതിനഞ്ച് വയസുകാരി പീഡിപ്പിക്കാൻ ശ്രമിച്ച

പോക്സോ കേസിലെ പ്രതി തലശേരി ഗുഡ്‌ഷെഡ് റോഡ് ഷറാറ ബംഗ്ലാവില്‍ ഷറഫുദ്ദീന് (68) ലൈംഗിക ശേഷിയുള്ളതായി രണ്ടാം മെഡിക്കല്‍ പരിശോധനാഫലം പുറത്തുവന്നതോടെയാണ് ആദ്യ വൈദ്യപരിശോധന റിപ്പോർട്ടിൽ സംശയങ്ങളുയർന്നത്.ഇതേ തുടർന്ന് കോടതി ഇടപെട്ട് കണ്ണുർ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.

മെഡിക്കല്‍ സംഘത്തിലെ അഞ്ച് ഡോക്ടമാര്‍ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍, സര്‍ജന്‍, സൈക്യാട്രിസ്റ്റ്, ഫോറന്‍സിക് സര്‍ജന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധിച്ചത്. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ലൈംഗികശേഷി കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗിക ശേഷിയില്ലെന്ന് റിപോര്‍ട്ട് നല്‍കിയ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത് പറഞ്ഞു. മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തലശേരിയില്‍ 15 വയസ് പ്രായമായ പെണ്‍കുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടര്‍ന്ന് മൂന്നുപേരെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12ന് കോടതി പരിഗണിക്കും. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാന്‍ഡില്‍ കഴിയുന്നത്. 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരേയുള്ള കേസ്.പോക്സോ കേസിൽ മൂന്നാം പ്രതിയായ പ്രവാസി വ്യവസായിക്ക് രണ്ടാഴ്ച മുൻപാണ് കോടതി ജാമ്യം അനുവദിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+