കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴി ചോദിക്കാനെന്ന വ്യാജേനെ മാലകവര്‍ന്ന സൈനികനെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും

Google Oneindia Malayalam News

ഇരിട്ടി: മഹിളാകോണ്‍ഗ്രസ് നേതാവിന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ യുവസൈനികനെ കുറിച്ചു മിലിട്ടറി അന്വേഷണമാരംഭിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടു പോകും മുന്‍പേയാണ് കണ്ണൂരില്‍ നിന്നും മിലിട്ടറി ഉദ്യോഗസ്ഥര്‍ ഇരിട്ടി പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിയായ കോയപറമ്പിലെ പരുന്ത് മലയില്‍ സെബാസ്റ്റിയനെന്ന ഷാജിയെ(27) ചോദ്യം ചെയ്തത്.

കാര്‍ഗിലില്‍ നിന്നും അവധിക്ക് വന്ന യുവസൈനികനാണ് വാടകയ്‌ക്കെടുത്ത കാറിലെത്തി വള്ളിത്തോട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മുന്‍കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വര്‍ണമാല പിടിച്ചു പറിച്ചു രക്ഷപ്പെട്ടത്.റോഡരികില്‍ കാര്‍ നിര്‍ത്തി വഴിചോദിക്കാനെന്ന പോലെ ഇറങ്ങിയ ഇയാളുടെ അടുത്തേക്ക് ഫിലോമിനവന്നപ്പോള്‍ പെട്ടെന്ന് കഴുത്തിലണിഞ്ഞ അഞ്ചുപവന്റെ സ്വര്‍ണമാല പറിച്ചെടുക്കുകയായിരുന്നു.

kannur

ഇതിനിടെയില്‍ ഫിലോമിനയുമായി പിടിവലിയുണ്ടാവുകയും ഒരുപവന്റെ സ്വര്‍ണകുരിശ് ഇയാളുടെ കൈയ്യിലാവുകമായിരുന്നു. ഫിലോമിന വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.ജെ ബിനോയിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കുകയും ശ്രീകണ്ഠാപുരം, പയ്യാവൂര്‍ പൊലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചുവിവരമറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം പൊലിസ് വാഹനപരിശോധനയ്ക്കിടെ പ്രതിയെ പിടികൂടി ഇരിട്ടി പൊലിസിന് കൈമാറിയത്.

മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി മാലകവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി മാലകവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍

പയ്യാവൂര്‍ സ്വദേശിനിയായ കാമുകിയുമായി ടൂറടിക്കാനാണ് ഇയാള്‍ പണം ചെലവഴിച്ചതെന്ന് പൊലിസ് പറഞ്ഞു. ഇതിനിടെ പയ്യാവൂരിലെ മോഷണത്തില്‍ പങ്കുണ്ടന്ന് മൊഴിനല്‍കിയ സാഹചര്യത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പയ്യാവൂര്‍ പൊലിസ് നീക്കം തുടങ്ങിയിട്ടുണ്ട്.പയ്യാവൂര്‍ കണ്ടകശേരിയിലെ മുരിക്കുന്നേല്‍ മേരിയുടെമൂന്ന് പവന്റെ മാലയാണ് ഇയാള്‍ കവര്‍ന്നത്. ഷാജിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിനായി പയ്യാവൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പി. ഉഷാദേവി തളിപ്പറമ്പ്‌കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

എന്റെ പൊന്നു സുബി ചേച്ചി...ഒന്നും പറയാനില്ല...കിടു പൊളി... സൂപ്പര്‍...ഫന്റാസ്റ്റിക്ക്; സുബി സുരേഷിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തും. കഴിഞ്ഞ ഒന്‍പതിന് രാവിലെയാണ് ഇയാള്‍ വെള്ളം ചോദിച്ചു മേരിയുടെ വീട്ടില്‍ കയറി മൂന്ന് പവന്റെ മാല കവര്‍ന്ന് രക്ഷപ്പെട്ടത്. വെള്ളമെടുക്കാന്‍ പോയ മേരിയുടെ പുറകെ പതുങ്ങി പോയി ഇവരുടെ വായപൊത്തിപിടിച്ച് സ്വര്‍ണമാല തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പയ്യാവൂര്‍ പൊലിസ് സി.സി.ടി.വിക്യാമറകള്‍ പരിശോധിച്ചു അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
the soldier who snatched the necklace will be taken into police custody for evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X