Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ്, മഴ, ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ്; ദുരിതത്തിന്റെ ഗിയര്‍ മാറ്റാനാകാതെ ടൂറിസ്റ്റ് വാഹന മേഖല

കണ്ണൂര്‍: കോവിഡിന്റെ പിടിയില്‍ നിന്നും കരകയറാന്‍ ഇതുവരെ സാധിക്കാത്ത മേഖലയാണ് ടൂറിസ്റ്റ് ബസ് മേഖല. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് അയവ് വന്നിട്ട് പോലും ടൂറിസ്റ്റ് ബസ് മേഖലകള്‍ക്ക് അയവ് വരാത്തത് ചെറുതല്ല ഇവരെ ദുരിത്തിലാക്കിയത്.

സംസ്ഥാനത്ത് ശബരിമല ഉള്‍പ്പെടെ ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുവെങ്കിലും ടൂറിസ്റ്റ് ബസ് മേഖലയിലുള്ളവര്‍ക്ക് ഇതൊന്നും ഇതുവരെ ഗുണകരമായില്ല എന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. ശബരിമല സീസണ്‍ എന്നത് ടൂറിസ്റ്റ് ൂസ് ജീവനക്കാരെ സംബന്ധിച്ച് നല്ല കാലമാണ്. ശബരിമലക്കും മറ്റും പോകാനായി നിരവധി പേരാണ് ബസ് ബുക്ക് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഇവര്‍ക്ക് ഈ സീസണ്‍ കാലവും ദുരിതമായിരുന്നു.

1

കഴിഞ്ഞ തവണ ശബരിമലയില്‍ ഭക്തരെ ഒട്ടും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയും വെര്‍ച്വല്‍ ക്യൂവിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് ഭക്തരെ മലയിലേക്ക് പ്രവേസിപ്പിക്കുന്നത്. അത്‌കൊണ്ട് തന്നെ ശബരിമലക്ക് പോകുന്നവരുടെ എണ്ണത്തിലും വളരെയധികം കുറവ് വന്നിട്ടുണ്ട്. അതും ഈ മേഖലയെ വല്ലാതെ ബാധിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ ശബരിമല തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിംഗും ഇവര്‍ക്ക് തിരിച്ചടിയായി.

2


പോരാത്തതിന് കാലം തെറ്റിമഴയും പ്രകൃതിക്ഷോഭവും ഈ മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും ടൂറിസം മേഖലകളിലേക്കും മറ്റും എത്തിപ്പെടണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റും മറ്റും നിര്‍ബന്ധമാക്കിയതും ഇവര്‍ക്ക് തിരിച്ചടിയായി. ഇതോടെ കുറേ ബുക്കിംഗ് കുറഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. 50 സീറ്റ് ടൂറിസ്റ്റ് ബസ്സില്‍ ചുരുങ്ങിയത് 35 യാത്രക്കാരെങ്കിലും വേണം എന്നാല്‍ മാത്രമേ ബസ് ശബരിമലയിലേക്ക് പോയിട്ട് ഇവര്‍ക്ക് ലാഭമുണ്ടാകൂ. നിലവില്‍ പത്തും പതിനഞ്ചും പേരാണ് ഒരു ട്രിപ്പിന് സലന്നധരായി ട്രാവല്‍ ഏജന്‍സിയെ സമീപിക്കുന്നത്. കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ടൂറിസം മേഖലയും ഇവരെ ആശ്രയിച്ച് കഴിയുന്ന വാഹന മേഖലയുമാണ്.

3

കോവിഡ് വര്‍ധിച്ചതോടെ ടൂറിസ്റ്റ് മേഖലകള്‍ക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങല്‍ക്കും താഴ് വീണതോടെ ഇക്കൂട്ടര്‍ പൂര്‍ണാമായും ലോക്കിലാവുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇത്തരം വാഹനങ്ങള്‍ ഓടാതെ കട്ടപ്പുറത്താണ്. വില്‍ക്കാമെന്ന് വച്ചാല്‍ ഈ അവസരത്തില്‍ വാങ്ങാന്‍ ആരുമില്ലെന്നും ഉടമകള്‍ പറയുന്നു. വാഹനങ്ങള്‍ പുതുതാി റോഡിലിറക്കാനുള്ള ഭീമമായ ചെലവും വായ്പ തിരിച്ചടവും ടാക്‌സും വാഹന ഉടമകളെ സംബന്ധിച്ച് താങ്ഹാവുന്നതിനപ്പുറവുമാണ്. സ്‌കൂള്‍ കോളജ് യാത്രകള്‍ക്കും, വിനോദ സഞ്ചാര മേഖലയിലേര്‍പ്പെടുത്തിയ നിരോധനവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു, ഇവരുടെ പ്രധാന സംഘടനയായ കോണ്‍ട്രാക്ട് കാര്യേജ് എന്നതിന്റെ കീഴില്‍ 210 മെമ്പര്‍മാരാണുള്ളത്. 1500 ഓളം ചെറുതും വലുതുമായ വാഹനങ്ങള്‍ ഇവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

4

കോവിഡിന്റെ ആരംഭം മുതല്‍ 99 ശതമാനം വാഹനങ്ങളും കട്ടപ്പുറത്തായിരുന്നു. ഇവയൊക്കെയും ബാങ്ക് വായ്പയെടുത്ത് വാങ്ങിയവയുമാണ്. ഇത് ഉടമകളെ സംഭന്ധിച്ച് വന്‍ ബാധ്യതയാണ്. ഒരടവ് തെറ്റിയാല്‍ തന്നെ കടുത്ത നടപടിയിലേക്കാണ് ബാങ്ക് നീങ്ങുന്നത്. ടാക്‌സുകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീട്ടുവീഴ്ചകള്‍ അത്യാവശ്യമാണ്. കൂടാതെ വിനോദയാത്രകള്‍ക്കായി കെഎസ്ആര്‍ടിസി പാക്കേജുകല്‍ ഏര്‍പ്പെടുത്തിയും തിരിച്ചടിയാണെന്നാണ് ഉടമകള്‍ പറയുന്നത്.

5

15 വര്‍ഷത്തെ ആയുസാണ് ഓരോ വണ്ടിക്കും. അതില്‍ രണ്ട് വര്‍ഷമാണ് വെറുതെ കളഞ്ഞത്. കട്ടപ്പിുറത്ത് നിന്ന് തിരികെ ഇറക്കണമെങ്കില്‍ ബാറ്റരി, ടയര്‍, ഉള്‍പ്പെടെയെല്ലാം മാറ്റേണ്ടി വരും. ഉദ്ദേശം ഇതൊക്കെ കൂടി രണ്ടര ലക്ഷം രൂപ ചിലവും വരും. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിംഗ് ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+