കൊട്ടിയൂരില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കുടുങ്ങിയത് കെണിയില്‍, കേസെടുക്കുമെന്ന് വനംവകുപ്പ്
ഇരിട്ടി: കൊട്ടിയൂര്‍ പന്നിയാംമൂലയിലെ കൃഷിതോട്ടത്തിലിറങ്ങിയ കടുവ കുടുങ്ങിയത് കേബിള്‍ കെണിയിലെന്ന് വനം വകുപ്പ്് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കെണിയില്‍ കുടുങ്ങിയപ്പോഴുളള സമ്മര്‍ദ്ദവും മരണകാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇസംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കടുവയുടെ മരണകാരണത്തിന് പിന്നില്‍ അണുബാധയാണെന്ന് ചൂണ്ടിക്കാട്ടിയുളള പോസ്റ്റു മോര്‍ട്ട് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. കെണിയില്‍ കുടുങ്ങിയ കടുവ കൂടുതല്‍ അവശനായെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.
കൊട്ടിയൂര്‍ പന്നിയാം മലയിലെ കൃഷിയിടത്തില്‍ കടുവയെ കുടുക്കിയത് കെണിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പന്നിയെയോ മറ്റ് മൃഗങ്ങളെയോ പിടികൂടുക ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ സ്ഥാപിച്ച കെണിയില്‍ കടുവയുടെ വലത് കാലാണ് ആദ്യം കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുരുക്ക് മുറുകകയും കടുവ അവശനാവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കൊട്ടിയൂര്‍ റേയ്ഞ്ച് ഓഫിസര്‍ സുധീര്‍ നരോത്ത് പറഞ്ഞു.

കെണിയില്‍ കുടുങ്ങിയതല്ല കടുവയുടെ മരണത്തിന് കാരണമായത്. പക്ഷേ, കെണിയിലകപ്പെട്ടതിനെ തുടര്‍ന്ന് കഠിനമായ സമ്മര്‍ദവും പേശികളില്‍ ക്ഷതവുമുണ്ടായി. സംഭവം അറിഞ്ഞയുടന്‍ ഇതുസംബന്ധിച്ച് അന്വേഷണവും തുടങ്ങിയതായും അദ്ദേഹം വിശദീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കടുവക്കുണ്ടായ മാനസിഘാതവും പേശികള്‍ക്കുണ്ടായ ക്ഷതവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുപുറമെ, നേരത്തേയുള്ള ശ്വാസകോശ-കുടല്‍ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സാധാരണഗതിയില്‍ കടുവ പോലുള്ള വന്യമൃഗങ്ങള്‍ കമ്പിവേലിയില്‍ കുടുങ്ങാറില്ല. വേലി തകര്‍ത്ത് രക്ഷപ്പെടാന്‍ ശേഷിയുണ്ടെന്നത് തന്നെയാണ് കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ വനംവകുപ്പ് മയക്കുവെടിവെച്ചതിലെ അശാസ്ത്രീയതയാണ് കടുവയുടെ മരണത്തിന് കാരണമെന്ന പ്രചാരണവും ഇതോടനുബന്ധിച്ചു നടക്കുന്നുണ്ടൊയിരുന്നു.ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ കൊന്നൊടുക്കുകയെന്ന എളുപ്പവഴിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ മടികാണിക്കുന്ന വനംവകുപ്പ് മന്ത്രിക്കെതിരെയും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications