• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

45 കഴിഞ്ഞവര്‍ക്ക് കണ്ണൂരില്‍ വാക്‌സിനേഷന്‍ തുടങ്ങി, പ്രതിദിനം ലക്ഷ്യം 20000 പേര്‍ക്ക് വാക്‌സിനേഷന്‍

കണ്ണൂര്‍: ജില്ലയില്‍ 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ വിതരണം ചെയ്ത് തുടങ്ങിയത്. ജില്ലയില്‍ പ്രതിദിനം 20,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍ എന്നിവ കൂടാതെ കൂടുതല്‍ പൊതു കെട്ടിടങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കും. നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ അടുത്തുവന്ന സാഹചര്യത്തില്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

45 വയസ്സ് കഴിഞ്ഞവര്‍ക്ക vwww.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ആധാര്‍ കാര്‍ഡോ ഫോട്ടോ പതിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയോ വാക്‌സിന്‍ സ്വീകരിക്കാം. 45 വയസ്സ് കഴിഞ്ഞു എന്നതിനുള്ള ഏതെങ്കിലും രേഖയാണ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. ഇതുവരെ, 45നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗികള്‍ക്കായിരുന്നുവാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്നു മുതല്‍ 45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.

ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന 9,17,432 പേരാണുള്ളത്. ഇവര്‍ക്ക് 45 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ രണ്ടിന് സര്‍ക്കാര്‍ മേഖലയില്‍ 9 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍ കോവിഡ് മെഗാ വാക്സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .

സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 17 സ്വകാര്യ ആശുപത്രികളും വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന്‍ സൗജന്യമാണ്.

English summary
vaccination for above 45 started in kannur, health department aim to vaccinate 20000 people per day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X