വേളാപുരം കവലയില്‍ അടിപ്പാത നിര്‍മ്മിക്കാന്‍ നടപടി വേണം; വി മുരളീധരന് നിവേദനം നല്‍കി
വളപട്ടണം: കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ വേളാപുരം കവലയില്‍ അടിപ്പാത നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യ പ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നല്‍കി. വേളാപുരത്ത് അടിപ്പാത നിര്‍മ്മിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമാ യ പ്രതിഷേധമുയ രുന്നുണ്ട്. ഇരുവശത്തുമായി ആയിരക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ദേശീയ പാതയുടെ മറുവശത്തേക്ക് കടക്കാവുന്ന പ്രധാന കവലയാണ് വേളാപുരം.
മലബാറിലെ പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികളിലൊന്നായ വേളാപുരം, അരോളി, മാങ്കടവ് ധര്‍മ്മശാല വഴി പതിനഞ്ചോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ പ്രദേശം ഇപ്പോള്‍ പ്രധാന റോഡുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

പ്രശ്നപരിഹാരത്തിനായി പ്രദേശ വാസികളുടെ നേതൃത്വത്തില്‍ കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ബിജെപി ചിറക്കല്‍ മണ്ഡലം കമ്മറ്റിയും കര്‍മ്മ സമിതിഭാരവാഹികളും ചേര്‍ന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നല്‍കിയത്. ബിജെപി ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍. മുകുന്ദന്‍, ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, ട്രെയ്ഡേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ കിരണ്‍ നമ്പ്യാര്‍, പാപ്പിനിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡന്റ് ശരത്ത്, ഷൈജു നെട്ടൂര്‍, കര്‍മ്മ സമിതി നേതാക്കളായ കോട്ട പ്രകാശന്‍, പ്രവീണ്‍, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.












Click it and Unblock the Notifications