കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടിയേരിയുടെ തലശേരിയിലെ വീട്ടിലേക്ക് ജനപ്രവാഹം

Google Oneindia Malayalam News

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് സൗമ്യ മുഖത്തേയാണ് കോടിയേരിയുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. കോടിയേരിയുടെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നണി രാഷ്ട്രീയത്തെ സമചിത്തതയോടെ തീരുമാനങ്ങളെടുത്ത് മുന്നോട്ട് നയിച്ച നേതാവായിരുന്നു കോടിയേരിയെന്നും മന്ത്രി അനുസ്മരിച്ചു.

അതേസമയം കോടിയേരി ഓര്‍മയായിട്ടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാന്‍ തലശേരി ഈങ്ങയില്‍ പീടികയിലുള്ള വീട്ടിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരും സാധാരണക്കാരുമടങ്ങുന്ന വിവിധ തുറകളിലുള്ളവരുടെ പ്രവാഹമാണുണ്ടായത്.

1

റവന്യൂ മന്ത്രി കെ.രാജനെ കൂടാതെ, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ മന്ത്രി എകെ ബാലന്‍, മുന്‍ മന്ത്രിമാരായ സിടി അഹമ്മദലി, ഇബ്രാഹിം കുഞ്ഞ്, ഖത്തര്‍ വളപട്ടണം കൂട്ടായ്മ പ്രസി വിഎം നൗഷാദ് മന്ത്രിമാരായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയെയും മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ ആശ്വസിപ്പിക്കാനെത്തി.

സിപി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവര്‍ കോടിയേരിയുടെ വീട്ടില്‍ ഒരംഗത്തെപ്പോലെ നിന്ന് വരുന്നവരെ സ്വീകരിക്കാനുണ്ടായിരുന്നു. കോടിയേരിയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സിപിഎം നേതാക്കള്‍ക്കായിട്ടില്ലെന്ന് അവരുടെ മുഖഭാവങ്ങളില്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ബിനോയിയെയും ബിനീഷിനെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോള്‍ ഇപി ജയരാജന്റെ തൊണ്ടയിടറി. ശാരീരികമായ അവശതയുണ്ടായിട്ടും അതിനെ തൃണവല്‍ഗണിച്ചാണ് കാന്തപുരം കോടിയേരിയുടെ വീട്ടില്‍ സമാശ്വാസവുമായെത്തിയത്.

മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, ജിആര്‍ അനില്‍, പി പ്രസാദ്, എകെ ശശീന്ദ്രന്‍, മുന്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കാന്തപുരം തുഷാര്‍ വെള്ളാപ്പള്ളി, പി സന്തോഷ്‌കുമാര്‍ എംപി, എഡിജിപി എംആര്‍ അജിത്, അബ്ദുസമദ് സമദാനി എംപി തുടങ്ങിയവരും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തി. ജനാധിപത്യ കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കോടിയേരിയുടെ വിയോഗം തീരാ നഷ്ടമാണെന്നു മന്ത്രി കെ രാജന്‍ പറഞ്ഞു.

സംസ്‌കാരം കഴിഞ്ഞ രണ്ടുനാള്‍ പിന്നിട്ടിട്ടും കോടിയേരിയെ കാണാനായി പയ്യാമ്പലത്ത് ഇപ്പോഴും പ്രവര്‍ത്തകരും പരിചയക്കാരുമെത്തുന്നുണ്ട്. കത്തിയെരിഞ്ഞ ചിതയ്ക്കു മുകളില്‍ പുഷ്പചക്രമര്‍പ്പിച്ചാണ് പലരും മടങ്ങിയത്. യാത്രാസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അന്തിമോപചാരചടങ്ങുകളില്‍ ദൂരദേശങ്ങളില്‍ നിന്നുള്ള പലര്‍ക്കും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ത്താല്‍ കാരണമാണ് പലരുടെയും യാത്ര മുടങ്ങിയത്.

English summary
visitors heavy rush to kodiyeri balakrishnan's home in thalassery after his demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X