Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് സർക്കാരിനെ വിശ്വസിച്ചിരുന്ന ആളാണ് ഞാൻ, എന്നിട്ടും എന്തുകൊണ്ട്? മുഖ്യമന്ത്രിക്കെതിരെ 'വാളയാർ അമ്മ'

മൂന്ന് ഉറപ്പും നടപ്പായില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ ഡബിള്‍ പ്രമോഷനോടെ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണ്.

ധർമ്മടം: വാളയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും പെൺകുട്ടികളുടെ അമ്മ. സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന ആളാണ് താനെന്നും ഇടത് സർക്കാരിനെ തുടക്കം മുതൽ വിശ്വസിക്കുകയും ചെയ്തിരുന്നുവെന്നും പറഞ്ഞ ഭാഗ്യവതി എന്നിട്ടും എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്ന് മനസിലാകുന്നില്ലെന്നും കൂട്ടിച്ചേർത്തു. തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ഭാഗ്യവതി മത്സരിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

Pinarayi Vijayan

"മുഖ്യമന്ത്രിയില്‍ നിന്നും എനിക്ക് മൂന്ന് ഉറപ്പ് കിട്ടിയിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും, ഏത് ഏജന്‍സി അനമ്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടാലും അതിനൊപ്പം നില്‍ക്കും എന്നിവയായിരുന്നു അവ. എന്നാല്‍ ഈ മൂന്ന് ഉറപ്പും നടപ്പായില്ല. മാത്രമല്ല ഉദ്യോഗസ്ഥര്‍ ഡബിള്‍ പ്രമോഷനോടെ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണ്." ഭാഗ്യവതി പറഞ്ഞു.

അച്യുതാനന്ദന്‍ വീട്ടില്‍ വന്നു പറഞ്ഞു. പിണറായിയെ ചെന്നുകണ്ടു പറഞ്ഞു എന്നിട്ടും എന്തുകൊണ്ട് നീതികിട്ടുന്നില്ല എന്ന് മനസ്സിലാവുന്നില്ല എന്ന് മനസ്സിലാവുന്നില്ലെന്നും ഭാഗ്യവതി പറഞ്ഞു. താനൊരു കൊലക്കേസ് പ്രതിയല്ല. പേരും ഫൊട്ടോയും പ്രസിദ്ധീകരിക്കാമെന്നും അവർ പറഞ്ഞു.

നേരത്തെ ധർമ്മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് 'കുഞ്ഞുടുപ്പ്' ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നു. ഫ്രോക്ക് ചിഹ്നം ചോദിച്ച് വാങ്ങിയതാണ്. മക്കളെയാണ് അതിലൂടെ പ്രതിനിധാനം ചെയ്യുന്നത്. ധർമ്മടത്ത് തന്റെ മത്സരം ധർമ്മത്തിനുവേണ്ടിയാണ്. എംഎൽഎ ആകാനോ മന്ത്രി ആകാനോ അല്ല. തനിക്ക് നീതിയെവിടെയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും അതിനാണ് ഈ പോരാട്ടമെന്നും ഭാഗ്യവതി പറഞ്ഞു.

ഹോട്ട് ലുക്കിൽ സാറ യെസ്മിൻ- ചിത്രങ്ങൾ കാണാം

തന്റെ സ്ഥാനാർഥിത്വം കേരളത്തിലെ ജനങ്ങളുടെ വികാരം കൂടിയാണെന്നും അവർ പറഞ്ഞു. തന്റെ മക്കളെ ഇല്ലാതാക്കിയവർക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും ഇത് തികച്ചും ഒരു സമരമുറയാണെന്നും അവർ പറഞ്ഞു. മക്കൾക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ അവർ തെറ്റ് ചെയ്തെന്ന് തെളിഞ്ഞിട്ടും എന്തിനാണ് സർക്കാർ ചില ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്നും ചോദിച്ചു. നീതി നിഷേധം എന്തിനാണെന്ന് ചോദിക്കാനുള്ള ഒരു അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
    അവളുടെ ഗുഹ്യ ഭാഗത്തെ പാടുകൾ എങ്ങനെ ? വാളയാർ കേസിൽ നടന്നതിതാണ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+