ഷവര്‍മ കഴിച്ചു, 16 - കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു: നിരവധി പേര്‍ ആശുപത്രിയിൽ
ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചു. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരിച്ചത്. ഭക്ഷ്യ വിഷ ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ വിദ്യാർഥികളാണ് ഇതിൽ അധികവും. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർ കഴിച്ചത്.
തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ച വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയോടും കൂടി കുട്ടികളെ വിവിധ ആശുപത്രിയിലായി ചികിത്സയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ ഞായറാഴ്ച രാവിലെ ചികിത്സ തേടി എത്തിയത്. ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നു.
ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചികിത്സയിൽ കഴിയുന്ന 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിദ്യാർഥികൾ ഷവർമ കഴിച്ച കൂൾബാർ അടച്ചുപൂട്ടി എന്ന് വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിന് എതിരെ ഉള്ള മറ്റു നടപടികൾ ഉടൻ ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ചികിത്സയിൽ കഴിയുന്ന 14 പേരുടെ ആരോഗ്യ നില ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ പുറത്തു വിടുന്ന വിവരം.
പത്താം ക്ലാസ് പൂർത്തിയാക്കി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയ കുട്ടിയായിരുന്നു ദേവനന്ദ. അതേസമയം, സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷ ബാധയെ തുടർന്ന് കാസര്‍കോട് നിന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം സംഭവം നടന്ന സ്ഥലത്ത് എത്തി കൂള്‍ബാറില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു.












Click it and Unblock the Notifications