ചീമേനിയില്‍ മോഹന്‍ലാലിന്റെ സാഹസപ്രകടനം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍, വീഡിയോ വൈറല്‍
കാസര്‍കോട്: മോഹന്‍ലാലിന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ചീമേനിയിലെ നാട്ടുകാര്‍. മോഹന്‍ലാലെന്ന് കേട്ടപ്പോള്‍ കരുതിയത് ഷൂട്ടിംഗ് ആണെന്നാണ് എന്നാല്‍ സംഗതി ഷൂട്ടിംഗ് ഒന്നുമല്ല ഷരിക്കും നടന്ന സംഭവമാണ്. നരസിംഹം എന്ന ഷാജി കൈലാസ് ചിത്രത്തില്‍ മാര്‍ക്കറ്റിലെ സംഘട്ടന രംഗം കാണുന്ന ത്രില്ലിലാണ് ചീമേനിയില്‍ ഇന്ന് നടന്ന അഭ്യാസ പ്രകടനം കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
ചീമേനിയില്‍ കടനടത്തുന്നയാളാണ് മോഹന്‍ലാല്‍ ഇയാളുടെ കടയില്‍ തൊഴിലാളികളെ ഉപയോഗിച്ച് സാധനം ഇറക്കുന്നതിനിടെ എതിര്‍ക്കാനെത്തിയ ചുമട്ട്‌തൊഴിലാളികളെയും കാണ്ടാണ് ഇയാള്‍ അഭ്യാസ പ്രകടനം നടത്തിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. മോഹന്‍ലാല്‍ തന്റെ കടയിലെ ജീവനക്കാരെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കുന്നതിനിടെ തൊഴില്‍ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ട്‌തൊഴിലാളിയെയാണ് മോഹന്‍ ലാല്‍ ഡ്രൈവര്‍ സീറ്റിന് സമീപം നിര്‍ത്തി വാഹനം അമിത വേഗതയില്‍ ഓടിച്ച് പോയത്. കണ്ട് നിന്നവരുടെ അമ്പരപ്പ് ഇതുവരെ വിട്ടുമാറിയിട്ടില്ല. പിന്നീട് ഇയാള്‍ വാഹനം നിര്‍ത്തിയത് പൊലീസ് സ്റ്റേഷന്‍ മുന്നിലായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ചീമേനി പോലിസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. തൊഴിലാളിയേയും കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലാണ്. ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ പോര്‍ക്കലി സ്റ്റീല്‍സ് ഉടമയും വെള്ളൂര്‍ സ്വദേശിയുമാണ് മോഹന്‍ലാല്‍.

ലോറിയില്‍ കൊണ്ട് വന്ന സാധനങ്ങള്‍ അനധികൃത തൊഴിലാളികളെ ഉപയോഗിച്ചാണ് കയറ്റിറക്ക് നടത്തിയതെന്നും ഇത്മൂലം തങ്ങളുടെ ജോലിയാണ് നഷ്ടപ്പെടുന്നതെന്നും പറഞ്ഞായിരുന്നു തൊഴിലാളികള്‍ എത്തിയത്. ലേബര്‍ കാര്‍ഡുള്ള ജീവനക്കാര്‍ ഉണ്ടെങ്കില്‍ മാത്രമേ സാധനങ്ങള്‍ ഇറക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ചുമട്ടുതൊഴിലാളികള്‍ പറയുകയായിരുന്നു. ഇതോടെ കടയിലെ ജീവനക്കാരും ഉടമയുമായി വാക്തര്‍ക്കമായി.

വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ ഉടമ മറ്റൊരു പിക് അപ് വണ്ടിയെടുത്ത് പോകാനൊരുങ്ങുകയായിരുന്നു. ഇതുകണ്ട് ഉടമയെ ചുമട്ടുതൊഴിലാളികയായ രാജോഷ് തടയാന്‍ ശ്രമിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സമീപത്ത് നിന്ന് മുന്നിലെ സ്റ്റിയറിങില്‍ പിടിച്ചെങ്കിലും തട്ടിമാറ്റി. പിന്നീട് ചവിട്ടുപടിയില്‍ കയറി നിന്നെങ്കിലും ഉടമ ഇതു കൂട്ടാക്കാതെ വണ്ടിയെടുകുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ പിന്നാലെ പായുകയായിരുന്നു.

സംഗതി പന്തിയല്ലെന്നു കണ്ടതോടെ ഉടമ വാഹനം നേരെ സമീപത്തെ പോലിസ് സ്റ്റേഷനിലേക്കെടുത്തു.
തലനാരിഴയ്ക്കാണ് ചുമട്ടുതൊഴിലാളി രക്ഷപ്പെട്ടത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇയാള്‍ ഇതുവരെ മുക്തമായിട്ടില്ല. ഒന്നു കൈവിട്ടാല്‍ റോഡിലേക്ക് തെറിച്ചു വീഴുമായിരുന്നു രാജേഷ് പറയുന്നു.
Recommended Video

റോഡിലെത്തിയിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ അമിത വേഗത കൂട്ടി ഓടിച്ചു പോവുകയായിരുന്നു. പിന്നീട് രാജേഷ് പരാതി നല്‍കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഇതിനിടെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നാരോപിച്ച് ഉടമ മോഹന്‍ലാലിന്റെ പരാതിയില്‍ രാജേഷു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് രാജേഷ്.












Click it and Unblock the Notifications