'ബലിയാടായത് സിപിഐ ആണെങ്കിലും മതേതര കേരളമാണ് കബളിപ്പിക്കപ്പെട്ടത്'; വെൽഫെയർ പാർട്ടി
ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസിൽ സാക്ഷികളായ സി.പി.എം. നേതാക്കള്‍ കൂറുമാറിയതോടെ 12 ബിജെപി-ആർഎസ്എസ് പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്

കാസർഗോഡ്: മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ ആക്രമിച്ച കേസില്‍ സിപിഎം സാക്ഷികൾ കൂറുമാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി വെൽഫെയർ പാർട്ടി. പിണറായിയും മിസ്റ്റർ എമ്മും ചേർന്ന് നടത്തിയ ചർച്ചയും തുടർന്നുള്ള ആർ എസ്എ സ് - സി പി എം ചങ്ങാത്തം താഴേത്തട്ട് വരെ വ്യാപകമാകുന്നു എന്നാണ് ഇതൊക്കെ തെളിയിക്കുന്നതെന്ന് റസാഖ് പാലേരി കുറ്റപ്പെടുത്തി.ഇന്ത്യയിൽ സവർണ വംശീയതയും വെറുപ്പിന്റെ രാഷ്ട്രീയവും വളർത്തുന്ന ആർ.എസ്.എസിന് കേരളത്തിൽ വിജയിക്കാനാവാത്തത് കേരള ജനതയുടെ ജാഗ്രത മൂലമാണ്. ഈ ജാഗ്രതയെയാണ് സി പി എം വെല്ലുവിളിക്കുന്നത്. ഇപ്പോൾ ബലിയാടായത് സി പി ഐ ആണെങ്കിലും മതേതര കേരളമാണ് കബളിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം വായിക്കാം
'2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഇ. ചന്ദ്രശേഖരനെ സംഘ്പരിവാറുകാർ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാറിൽ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്.
ഈ കേസിൻ്റെ അന്വേഷണവും കേസ് നടത്തിപ്പും എല്ലാം ഇടത് മന്ത്രിസഭയുടെ ഭരണത്തിൻ കീഴിലായിട്ടും പ്രതി ചേർക്കപ്പെട്ട 12 ബി ജെ പി-ആർ എസ് എസ് പ്രവർത്തകരെയും വെറുതെ വിട്ടിരിക്കുന്നു. കേരളത്തിലെ ഒരു മുതിർന്ന ഇടത് നേതാവിനെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരായ കേസിൽ കോടതിയിൽ മൊഴിമാറ്റിയത് സി.പി.ഐ.എമ്മിൻ്റെ ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ്.
സമാനമായി ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെട്ട മറ്റൊരു കേസിൽ സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനാണത്രെ സി.പി.ഐ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സി.പി.എം നേതാക്കൾ ആർ.എസ്.എസുമായി ധാരണയായത്.
ഇത്തരത്തിൽ കേരളത്തിൽ എത്ര അവിഹിത ഇടപെടലുകളാണ് സി.പി.എം ആർ.എസ്.എസുമായി നടത്തുന്നത്. പിണറായിയും മിസ്റ്റർ എമ്മും ചേർന്ന് നടത്തിയ ചർച്ചയും തുടർന്നുള്ള ആർ.എസ്.എസ് - സി.പി.എം ചങ്ങാത്തവും താഴേത്തട്ട് വരെ വ്യാപകമാകുന്നു എന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്.
ഇന്ത്യയിൽ സവർണ വംശീയതയും വെറുപ്പിന്റെ രാഷ്ട്രീയവും വളർത്തുന്ന ആർ.എസ്.എസിന് കേരളത്തിൽ വിജയിക്കാനാവാത്തത് കേരള ജനതയുടെ ജാഗ്രത മൂലമാണ്. ഈ ജാഗ്രതയെയാണ് സി.പി.എം വെല്ലുവിളിക്കുന്നത്. ഇപ്പോൾ .
ബംഗാളിലും ത്രിപുരയിലും അണികൾ എങ്ങോട്ടുപോയി എന്നത് അറിയാത്തവരല്ലല്ലോ കേരള സി.പി.എം. പക്ഷേ ഇത് സി.പി.എമ്മിൻ്റെ മാത്രം പ്രശ്നമല്ല. ഈ ഇടപാടിന് കേരളം വലിയ വിലകൊടുക്കേണ്ടി വരും..












Click it and Unblock the Notifications