കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെറ്റമ്മയുടെ ഓർമ്മകൾ മാത്രമുണ്ട്; തിരക്കി നടക്കാത്ത ദേശമില്ല! ഇപ്പോൾ അവധി എടുത്ത് അന്വേഷണം

Google Oneindia Malayalam News

കാസർഗോഡ് : ഉത്തരേന്ത്യയിൽ നിന്നും എത്തിയ ഒരു കുട്ടിയുടെ കൈയും പിടിച്ച് ഷജീർ പാലാട്ട് തന്റെ വീട്ടിലേക്ക് എത്തി. അന്ന് ഷജീറിന് ഇന്ന് പ്രായം 15 - ഉം ഉത്തരേന്ത്യൻ കുട്ടിയുടെ പ്രായം 7 വയസ്സും. കോരിച്ചൊരിയുന്ന മഴ അന്ന് ഉണ്ടായിരുന്നു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഷജീറിനെ പ്രേരിപ്പിച്ചത് ഒരു ഘടകം മാത്രം. അവന്റെ കയ്യിലൊരു കടലാസ് ഉണ്ടായിരുന്നു.

ഈ കടലാസ് തുണ്ടിൽ എഴുതിക്കുറിച്ച വാക്കുകൾ ആണ് ഷജീർ പാലാട്ടിനെ ഉത്തരേന്ത്യൻ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഇടയാക്കിയ കാരണം. 'അനാഥ ബാലനാണ്... ഇവനെ അനാഥാലയത്തിൽ എത്തിക്കണം' ഇതായിരുന്നു ഉത്തരേന്ത്യൻ കുട്ടി കയ്യിൽ ഒതുക്കിപ്പിടിച്ച കടലാസിലെ വാക്കുകൾ.

kas

അന്ന് 7 വയസ്സ് പ്രായമുള്ള ടി ഇ ഹാഷിമിന് ഇന്ന് വയസ്സ് 23. മൂന്നാം മൈലിലെ ഷജീർ പാലാട്ടിന്റെ വീട് ഇന്ന് ഈ 23 കാരന് സ്വന്തം വീട് പോലെയാണ്. പറയാൻ ഗൾഫിൽ ഒരു തൊഴിലും ഉണ്ട്.

വർഷങ്ങൾക്ക് മുൻപാണ് ടി ഇ ഹാഷിമിന് അനാഥനായി മാറിയത്. ഏഴ് വയസ്സുള്ളപ്പോൾ അവന്റെ ഉമ്മയുടെ കൈവിട്ട് വിട്ട് പോയി. നഗരത്തിലെ തിക്കും തിരക്കുമായിരുന്നു കാരണം. അലഞ്ഞ് തിരിഞ്ഞ മറ്റേതോ നാട്ടിലേക്ക് എത്തി. ഒറ്റ ലക്ഷ്യം മാത്രമേ അന്ന് ടി ഇ ഹാഷിമിന് ഉണ്ടായിരുന്നുള്ളൂ.. തന്റെ ഉമ്മയെ കണ്ടുപിടിക്കണം..

ഒപ്പം പെങ്ങമ്മാരെയും... അവന് അറിയാവുന്നത് ഒരു കാര്യം മാത്രം. അമ്പലവും പള്ളിയും ഉള്ള ഒരു സ്ഥലത്താണ് തന്റെ വീട്. മറ്റൊന്നും ഈ ഏഴ് വയസ്സുകാരന്റെ ബുദ്ധിയിൽ അന്ന് ഉണ്ടായിരുന്നില്ല. ഉമ്മയുടെ പേര് മജീന.... പിതാവിന്റെ പേര് ജാസിൻ മുഹമ്മദ്. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്നും ടി ഇ ഹാഷിമിന് ഏഴു വയസ്സിൽ തന്നെ അറിയാമായിരുന്നു. രണ്ടു സഹോദരിമാർ ഉണ്ട് ഹമീദ, ഹുദ ... ഇത്രമാത്രമേ ആ ഏഴു വയസ്സുകാരനായ ഉത്തരേന്ത്യൻ കുട്ടിക്ക് അറിയാവൂ...

ട്രെയിനിൽ കയറി ഏഴാമത്തെ വയസ്സിൽ ടി ഇ ഹാഷിമ് കാഞ്ഞങ്ങാട് എത്തി. വഴിതെറ്റി എത്തിയതാണ്.... വഴിയിൽ പലരെയും കണ്ടുമുട്ടി. ഇതിൽ ഒരാൾ മാത്രം സഹായിച്ചു. അതും ഹാഷിമിന്റെ സങ്കടം സഹിക്കാൻ കഴിയാതെ മലയാളത്തിൽ ഒരു കുറിപ്പ് എഴുതി അവന്റെ കയ്യിൽ തന്നെ കൊടുത്തു. പാണത്തൂരിലേക്കുള്ള ബസ്സിൽ കയറ്റി ആണ് അവനെ യാത്രയാക്കിയത്. ബസ് കണ്ടക്ടർ കുട്ടിയെ മൂന്നാം മൈലിൽ ഇറക്കി. കണ്ടക്ടർ പറഞ്ഞ പ്രകാരം തന്നെ ഈ ഏഴാം വയസ്സുകാരൻ മൂന്നാം മൈലിൽ ഇറങ്ങി നടന്നു.

ഈ സമയം മുതലാണ് കഥയുടെ ട്വിസ്റ്റ് ആരംഭിച്ചത്. ഏഴു വയസ്സുകാരനായ ഈ ഉത്തരേന്ത്യൻ കാരനെ ബസ്റ്റോപ്പിൽ ഇറങ്ങിയ ഉടൻ ഷജീർ പാലാട്ടിന്റെ മുന്നിൽ പെട്ടു. അവന്റെ കയ്യിൽ ഉണ്ടായിരുന്ന കുറുപ്പ് ഷജീറിനെ കാണിച്ചു. തുടർന്നാണ് ഹാഷിമിനെ തന്റെ വീട്ടിലേക്ക് ഈ ഏഴു വയസ്സുകാരനെ കൊണ്ടുപോകുന്നത്. ഷജീറിന്റെ കുടുംബം അനാഥനായ ഈ കുട്ടിക്ക് സംരക്ഷണം നൽകി. പോലീസിനെ വിവരം അറിയിച്ചു.. പിന്നീട് പാറപ്പള്ളി യത്തീംഖാനയിൽ ഹാഷിം പത്താം ക്ലാസ് വരെ പഠിച്ചു.

'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം

എന്നിട്ടും ഉമ്മയുടെ ഓർമ്മകൾ അവനിൽ നിന്നും മാഞ്ഞു പോയില്ല... ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഹാഷിമിന് ഉമ്മയെ കാണാൻ മോഹം തോന്നി നാടുവിട്ടു. നാടുമറിയില്ല.. വീടും അറിയില്ല.. ഒരു സ്ഥലവും പരിചയം ഇല്ല. വഴിയറിയാതെ ഈ കുരുന്ന് ചെക്കൻ മംഗളൂരുവിൽ കുടുങ്ങി........പിന്നീട് കണ്ടെത്തി നാട്ടിൽ എത്തിച്ചു.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

പത്താം ക്ലാസ് കഴിഞ്ഞു ഹാഷിം അബ്ദുൽ കരീമിന്റെ വീട്ടിൽ ആണ് ഇവൻ കഴിഞ്ഞത്. തുടർന്ന്, ഷജറീന്റെ ഉപ്പ അബ്ദുൽ കരീമിന്റെ ഭാര്യ സഹോദരൻ മുഹമ്മദ് കുഞ്ഞി ഹാഷിമിനെ ഗൾഫിലേക്ക് കൊണ്ടു പോയി... ജോലി വാങ്ങി കൊടുത്തു. എന്നാൽ, ഇതാ .. തന്റെ ഉമ്മയെ കണ്ടെത്താൻ അവധി എടുത്ത് നാട്ടിൽ വന്നിരിക്കുകയാണ് ഈ മകൻ..

English summary
Kasaragod: 23 year old boy TE Hashim investigates to find his missing mother goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X