കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയുമായി ഓണ്‍ലൈന്‍ പരിചയം; സമ്മാനത്തിന്റെ പേരില്‍ തട്ടിയത് 7 ലക്ഷം;ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

കാസർകോട്: സോഷ്യൽമീഡയയ്ക്ക് നല്ല വശങ്ങളും ഉണ്ട് ദോഷവശങ്ങളുമുണ്ട്. സോഷ്യൽമീഡിയയെ നമ്മൾ എങ്ങനെയാണോ ഉപയോ​ഗിക്കുന്നത് അങ്ങനെയിരിക്കും കാര്യങ്ങൾ. സോഷ്യൽമീഡിയയിലൂ‍ടെ നടക്കുന്ന തട്ടിപ്പുകളും ചതികളും ഒക്കെ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും.

ഒറ്റയ്ക്കും സംഘമായുമൊക്കെ തട്ടിപ്പ് നടത്താൻ സമൂഹമാധ്യമങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും ഉണ്ട്. അത് പോലെ പെൺകുട്ടികളെ ചതിയിൽപ്പെടുത്താൻ‌ സമൂഹമാധ്യമം ഉപയോ​ഗപ്പെടുത്തവരും ഉണ്ട്. ഇപ്പോൾ അത്തരത്തിൽ യുവതിയിൽ നിന്ന് പണംതട്ടിയെ 19കാരനെ പോലീസ് പിടികൂടിയിരിക്കുകയാണ്.

1

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് മധൂർ മായിപ്പാടി സ്വദേശിനിയിൽ നിന്ന് ആണ് 7 ലക്ഷം രൂപ ഇയാൾ തട്ടിയത്. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മദ് ഷാരിഖാ(19)ണു സൈബർ പൊലീസിന്റെ പിടിയിലായത്. മധൂർ മായിപ്പാടി സ്വദേശിനിയായ യുവതിയെ ഓൺലൈൻ വഴി പരിചയപ്പെട്ടാണ് യുവാവ് തട്ടിപ്പ് നടത്തിയത്. ഈ വർഷം സെപ്റ്റംബറിലാണ് സമൂഹ മാധ്യമത്തിലൂടെ ഇയാൾ യുവതിയുമായി പരിചയപ്പെട്ടത്. സ്കൂളിലെ സഹപാഠിയാണ് എന്നുപറഞ്ഞായിരുന്നു യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീടാണ് പണം അടങ്ങുന്ന സമ്മാനം അയച്ചു നൽകാമെന്നു പറഞ്ഞു പണം വാങ്ങിത്തുടങ്ങിയത്.

പാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇപാസ്പോർട്ടിൽ ഒറ്റ പേര് മാത്രം ഉള്ളവർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്കിൽ ഇളവുകൾ വരുത്തി യുഎഇ

2

പാഴ്സൽ കൈപ്പറ്റും മുൻപ് 5 ലക്ഷം രൂപ അടയ്ക്കണം എന്നും പറഞ്ഞിരുന്നു. സമ്മാനത്തിനൊപ്പം തുകയായി 15,000 പൗണ്ട് അയക്കുമെന്നും ഇതിന്റെ നികുതിയാണ് അടയ്ക്കേണ്ടത് എന്നുമാണ് ഇയാൾ പറഞ്ഞത്. ആദ്യം 2.5 ലക്ഷം അടച്ചു. കൂടുതൽ തുക അയക്കണമെന്ന് പറഞ്ഞു ഭീഷണി ആയപ്പോൾ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

3

പല തവണയായി ആകെ 7.05 ലക്ഷം അയച്ചു. ഒക്ടോബർ 25നാണ് പൊലീസിന് പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നിർദേശപ്രകാരം സൈബർ പൊലീസ് ഉത്തർപ്രദേശിലെ സിങ്ഹായി മുറാവനിലേക്ക് എത്തിയാണ് പ്രതിയെ പിടികൂടിയത്.

4

കാസർകോട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ കൈവശം 2 ആധാർ കാർഡുകൾ കണ്ടെത്തി. ഇയാൾക്ക് വിവിധ ബാങ്കുകളിലായി 8 അക്കൗണ്ടുകൾ ഉള്ളതായിട്ട് കണ്ടെത്തി. സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കെ.പ്രേംസദൻ, എഎസ്‌ഐ എ.വി.പ്രേമരാജൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.വി.സവാദ് അഷ്റഫ്, സിവിൽ പൊലീസ് ഓഫിസർ കെ.വി.ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തർപ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും.

English summary
Kasaragod: This is how a young man was caught after cheating a young woman of 7 lakh rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X