കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോട് വ്യവസായിയെ കാറിൽ തട്ടികൊണ്ടുപോയി; തട്ടിയെടുത്തത് 19000 രൂപ, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: പാലക്കുന്ന്‌ സ്വദേശിയും കരാറുകാരനുമായ യുനൂസ്‌ (35) നെ കാറില്‍ തട്ടിക്കൊണ്ടുപോയി 19,000 രൂപ തട്ടിയെടുത്ത കേസില്‍ നാരമ്പാടി സ്വദേശിയായ മുഹമ്മദ്‌ സഫ്‌വാന്‍ (31)പോലീസ് പിടിയിൽ. നെല്ലിക്കട്ടയ്‌ക്കു സമീപത്തു വെച്ചാണ് സഫ്‌വാന്‍ പോലീസിന്റെ പിടിയിലായത്‌. കഴിഞ്ഞ രാദിവസം രാത്രി ഏഴുമണിയോടെ ബോവിക്കാനത്ത്‌ വച്ചാണ്‌ സംഭവം.

എ​റ​ണാ​കു​ള​ത്ത് ജ്യൂ​സ് ക​ട ന​ട​ത്തി​വ​രു​ന്ന യു​നൂ​സിന്റെ സു​ഹൃത്ത് ആ​ലൂ​രി​ലെ ജാ​സി​ർ വീ​ട്ടി​ലേ​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ഒ​രു ല​ക്ഷം രൂ​പ എ​ത്തി​ക്കു​മോ​യെ​ന്നു ചോ​ദി​ച്ചു. ഇതു പ്രകാരം യുനൂസ് ബോവിക്കാനത്തെ എ​ടി​എ​മ്മി​ൽ ക​യ​റി 19,000 രൂ​പ​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോൾ കാ​റി​ലും സ്കൂ​ട്ട​റി​ലു​മെ​ത്തി​യ സം​ഘം ബ​ല​മാ​യി പി​ടി​കൂ​ടി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി കാസര്‍കോട് എ​ത്താ​റാ​യ​പ്പോ​ൾ 19,000 രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം പു​തി​യ ബ​സ് ബസ്സ്റ്റാന്റ്‌ പ​രി​സ​ര​ത്തി​റ​ക്കി സം​ഘം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

Kasargod

തു​ട​ർ​ന്ന് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. പോ​ലീ​സ് ത​ന്നെ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​താ​യും ആ​ദൂ​ർ​പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ൽ അ​വി​ടെ പ​രാ​തി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​രം​പാ​ടി​യി​ലെ സ​ഫ്വാ​ൻ, ഗ​ഫൂർ, നൗ​ഷാ​ദ്, ജ​ക്കു എ​ന്നി​വ​രെ അ​റി​യാ​മെ​ന്നും സ്കൂ​ട്ട​റി​ലെ​ത്തി​യ​വ​രെ അ​റി​യി​ല്ലെ​ന്നും യു​നൂ​സ് പ​റ​ഞ്ഞു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു.


English summary
Kasargod Local News: Man arrested for kidnap case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X