കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രി ഒരുങ്ങി...ദിവസങ്ങള്‍ക്കുള്ളില്‍ ടാറ്റ സര്‍ക്കാരിന് കൈമാറും

Google Oneindia Malayalam News

കാസര്‍കോട്: മലയാളികളുടെ തന്നെ സ്വപ്‌നം പൂര്‍ത്തിയാക്കി കൊണ്ട് കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് പ്രത്യേക ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. 51200 ചതുരശ്ര അടി വിസ്തീരണത്തിലാണ് ആശുപത്രി സജ്ജമായത്. കാസര്‍കോട് ആരോഗ്യ മേഖലയുടെ കരുത്തായി ഈ ആശുപത്രി മാറും. ദീര്‍ഘകാലമായി ആരോഗ്യ മേഖല മെച്ചപ്പെടുത്തണമെന്ന കാസര്‍കോട്ടുകാരുടെ ആവശ്യത്തിനും ഇതോടെ പരിഹാരമായിരിക്കുകയാണ്.

1

ടാറ്റ ഗ്രൂപ്പാണ് ആശുപത്രി നിര്‍മിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംസ്ഥാന സര്‍ക്കാരിന് കൈമാറും. നിര്‍മാണം പൂര്‍ത്തിയായതായി ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇനി ആശുപത്രി പരിശോധിക്കാനാണ് ഉള്ളത്. ഇതിനായി എഡിഎമ്മും മരാമത്ത് കെട്ടിട്ട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയെത്തും. ഇവരെ കളക്ടര്‍ നിയോഗിച്ചിട്ടുണ്ട്. അതേസമയം ആശുപത്രി സര്‍ക്കാരിന് കൈമാറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.

ഉദ്ഘാടനത്തിന് ശേഷം രോഗികളെ ഇവിടെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇവിടെ 541 കിടക്കകള്‍ ആണ് ഉള്ളത്. പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ക്വാറന്റൈനിലുള്ളവര്‍ക്ക് അഞ്ച് കിടക്കകളും രോഗികള്‍ക്ക് മൂന്ന് കിടക്കകളും പ്രത്യേക പരിചരണം വേണ്ടവര്‍ക്ക് ഒരു കിടക്കയും വീതമുള്ള യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

40 അടി നീളവും പത്തടി വീതിയുമുള്ളതാണ് ഒരു യൂണിറ്റ്. എസി, ഫാന്‍ സൗകര്യങ്ങളും ഇവിടെയുണ്ട്. സ്ഥലം നിരപ്പല്ലാത്തതിനാല്‍ അടുത്തടുത്ത് മൂന്ന് മേഖലകളാക്കി തിരിച്ചാണ് യൂണിറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് മേഖലകളെയും ബന്ധിപ്പിച്ച് മെക്കാഡം റോഡും യൂണിറ്റുകളെ ബന്ധിപ്പിച്ച് പ്രത്യേകത ഇടനാഴികളുമുണ്ട്. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത ആശുപത്രി സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചത്. 60 കോടി രൂപയാണ് ചെലവ്.

English summary
kasargod: tata's covid hospital construction finished, will give to kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X