Get Updates
Get notified of breaking news, exclusive insights, and must-see stories!

34 വർഷമായി കോൺഗ്രസിന് നിലംതൊടാനാകാത്ത ജില്ല; ഇക്കുറി അട്ടിമറിയോ? തദ്ദേശ കണക്കുകളിൽ പ്രതീക്ഷ

കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ ബിജെപി അക്കൗണ്ട് തുറക്കുമോ? നേമത്തിന് പുറത്ത് മറ്റൊരു അക്കൗണ്ട് കൂടി ബിജെപിക്ക് ലഭിക്കുമോയെന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യങ്ങൾക്കിടെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനെ നാളുകളായി പുറത്ത് നിർത്തുന്നൊരു ജില്ലയുണ്ട്. അക്കൗണ്ട് തുറക്കാഞ്ഞിട്ടല്ല, ഉള്ള അക്കൗണ്ട് പൂട്ടിച്ചിതാണ്, ഏതെന്നല്ലേ? കാസർഗോഡ് ജില്ലയിലെ ഉദുമയും ഹോസ്ദുർഗും.

5 മണ്ഡലങ്ങൾ

5 മണ്ഡലങ്ങൾ

കാസർഗോഡ് ജില്ലയിൽ 5 മണ്ഡലങ്ങളാണ് നിലവിലുള്ളത്. 34 വർഷം മുൻപാണ് കോൺഗ്രസ് അവസാനമായി കാസർഗോഡ് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 1987 ലായിരുന്നു അവസാനമായി ജയിച്ചത്. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണനായിരുന്നു അന്ന് ഉദുമയിൽ വിജയിച്ചത്.

പരാജയപ്പെടുത്തിയത്

പരാജയപ്പെടുത്തിയത്

സിപിഎമ്മിലെ കെ പുരുഷോത്തമനെ 7845 വോട്ടുകൾക്കായിരുന്നു കെപി കുഞ്ഞിക്കണ്ണൻ പരാജയപ്പെടുത്തിയത്. തൊട്ടടുത്ത തിരഞ്ഞെടു്പപിൽ കെപി കുഞ്ഞിക്കണ്ണൻ തന്നെ കോൺഗ്രസിന് വേണ്ടി ജനവിധി തേടി. പി രാഘവനെയായിരുന്നു സിപിഎം അന്ന് മത്സരിപ്പിച്ചത്. 91 ലെ രാജീവ് ഗാന്ധി തരംഗത്തിനിടയിലും മണ്ഡലത്തിൽ സിപിഎം വിജയിച്ചു.

വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തി 957 വോട്ടുകൾക്കായിരുന്നു രാഘവന്റെ വിജയം. 1996 ലും രാഘവനും കുഞ്ഞിക്കണ്ണനും തമ്മിലായിരുന്നു പോരാട്ടം. അക്കുറിയും രാഘവനൊപ്പം തന്നെയായിരുന്നു ജയം. വൻ ഭൂരിപക്ഷത്തിവായിരുന്നു രാഘവൻ മണ്ഡലം നിലനിർത്തിയത്. 10395 വോട്ടുകളായിരുന്നു രാഘവൻ നേടിയത്.

കെ സുധാകരനെ ഇറക്കി

കെ സുധാകരനെ ഇറക്കി

2000 ലും 2011 ലും കോൺഗ്രസിന് വേണ്ടി അഡ്വ സികെ ശ്രീധരൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ൽ മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ നിന്ന് കെ സുധാകരനെ തന്നെ കോൺഗ്രസ് ഇറക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3832 വോട്ടിന് സുധാകരൻ മണ്ഡലത്തിൽ അടിയറവ് പറഞ്ഞു.

ലഭിച്ച ഭൂരിപക്ഷം

ലഭിച്ച ഭൂരിപക്ഷം

സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടികൾക്കായിരുന്നു മണ്ഡലം നിലനിർത്തിയത്. എന്നാൽ 2011 നേക്കാൾ 7548 വോട്ടിന്റെ ഇടിവായിരുന്നു ഭൂരിപക്ഷത്തിൽ ഉണ്ടായത്. 3882 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കുഞ്ഞിരാമൻ നേടിയത്.

ഇടതുപക്ഷത്തിനൊപ്പം

ഇടതുപക്ഷത്തിനൊപ്പം

87 ൽ ഹോസ്ദുർഗിൽ അവസാനമാി കോൺഗ്രസ് ജയിച്ചത് 59 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. സിപിഐയുടെ പള്ളിപ്രം ബാലനെ പരാജയപ്പെടുത്തി കോൺഗ്രസിന്റെ എൻ മാസ്റ്റർ ആയിരുന്നു വിജയിച്ചത്. 91 തൊട്ട് 2011 വരെ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിന്നു. 2011 ൽ ഹോസ്ദുർഗ് ജനറൽ മണ്ഡലമായി കാഞ്ഞങ്ങാടായി. 2011 ലും 16 ലും സിപിഐുടെ ഇ ചന്ദ്രശേഖരൻ മണ്ഡലം നിലനിർത്തി.

അട്ടിമറിയുമോ?

അട്ടിമറിയുമോ?

ഇത്തവണയും ചന്ദ്രശേഖരൻ തന്നെയാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്.
ഡിസിസി ജനറല്‍ സെക്രട്ടറിയായ പിവി സുരേഷാണ് കോൺഗ്രസിന് വേണ്ടി മണ്ഡലത്തിലിറങ്ങുന്നത്. വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് ഇവിടെ വോട്ട് തേടുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ടേമിലേയും വികസനം തന്നെയാണ് ഇടതുപക്ഷം ഇവിടെ ചർച്ചയാക്കുന്നത്.

 പ്രതീക്ഷയോടെ കോൺഗ്രസ്

പ്രതീക്ഷയോടെ കോൺഗ്രസ്

ഉദുമയിൽ ഇക്കുറി കോൺഗ്രസിനായി പെരിയ ബാലകൃഷ്ണൻ ആണ്‌ രംഗത്ത്‌. സിപിഎമ്മിനായി ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളും സംസ്ഥാനക്കമ്മിറ്റി അംഗവുമായ സിഎച്ച്‌ കുഞ്ഞമ്പുവും മത്സരിക്കുന്നു. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

 കോൺഗ്രസിന് കഴിഞ്ഞു

കോൺഗ്രസിന് കഴിഞ്ഞു

പെരിയ ഇരട്ടക്കൊല ഉൾപ്പെടെ വോട്ടാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെങ്കിലും സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഇത് പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.

യുഡിഎഫ് പിടിച്ചത്

യുഡിഎഫ് പിടിച്ചത്

കൊലപാതകം നടന്ന കല്ല്യോട്ട് ഉൾപ്പെടെയുള്ള വാർഡുകളിലാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. എൽഡിഎഫ് ഏഴും ബിജെപി ഒരു സീറ്റും നേടി. കഴിഞ്ഞ തവണ എൽഡിഎഫിന് 11 സീറ്റുകളായിരുന്നു ഇവിടെ ലഭിച്ചത്.എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്ത് ഇരട്ടകൊലയ്ക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ കൈകളിലെത്തിയത്.

തിരിച്ചുവരുമോ?

തിരിച്ചുവരുമോ?

അതുകൊണ്ട് തന്നെ പല അപ്രതീക്ഷ അട്ടിമറികൾ ഉണ്ടാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. 34 വർഷം കഴിഞ്ഞ് കാസർഗോഡ് ലോക്സഭ മണ്ഡലം പിടിച്ച രീതിയിൽ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മണ്ഡലത്തിൽ തിരിച്ച് വരവ് നടത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+