കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഐഎൻഎൽ കാൽ ലക്ഷം വോട്ട് പിടിച്ചാൽ കാസർഗോഡ് അട്ടിമറിയെന്ന് ബിജെപി ..കുലുങ്ങാതെ ലീഗ്,കാരണം ഇതാണ്

Google Oneindia Malayalam News

കാസർഗോഡ്; മുസ്‌ലിം ലീഗിനെ സംബന്ധിച്ച് മലപ്പുറം ജില്ലയ്ക്കു പുറത്ത് ഏറ്റവും സുരക്ഷിതമായി കരുതുന്ന മണ്ഡലത്തിൽ ഒന്നാണ് കാസർഗോഡ്. ഇത്തവണ മണ്ഡലത്തിൽ യാതൊരു അത്ഭുതവും സംഭവിക്കില്ലെന്ന് ലീഗ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും പോളിംഗ് ശതമാനത്തിലെ കുറവ് യുഡിഎഫിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതേ കണക്കുകളാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നതും. എ പ്ലസ് എന്ന് ബിജെപി കരുതുന്ന മണ്ഡലത്തിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

അരലക്ഷത്തിലേറെ വോട്ട്

അരലക്ഷത്തിലേറെ വോട്ട്

2016 ൽ ബിജെപി അരലക്ഷത്തിലേറെ വോട്ട് നേടിയ മണ്ഡലമാണ് കാസർഗോഡ്. ഇത്തവണ മണ്ഡലത്തിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതാണ് മുന്നണികളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തവണ കാസർഗോഡ് നഗരസഭയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.14 ശതമാനത്തിന്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.

പോളിംഗ് ഇടിഞ്ഞു

പോളിംഗ് ഇടിഞ്ഞു

നഗരസഭയിലെ തളങ്കര, നെല്ലിക്കുന്ന് തുടങ്ങിയ ലീഗ് സ്വാധീന മേഖലകളിലും പോളിംഗ് കുത്തനെ ഇടിഞ്ഞു. ഇത് ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മധൂർ ബദിയഡുക്ക, കാറഡുക്ക, കുഡ്ലു എന്നിവിടങ്ങളിൽ സാധാരണ നിലയിലായിലാണ് ഇത്തവണ പോളിംഗ് ഉണ്ടായതെന്നതും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നു.

 60,000 വോട്ടുകൾ

60,000 വോട്ടുകൾ

ഇവിടെ നിന്ന് കുറഞ്ഞത് 60,000 ത്തോളം വോട്ടുകൾ നേടാനാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. എൽഡിഎഫിന് ലഭിക്കുന്ന വോട്ടുകളുടെ കണക്കും ബിജെപി ഇവിടെ ഉറ്റുനോക്കുന്നു.2016 ൽ മണ്ഡലത്തിൽ 21615 വോട്ടുകൾ നേടാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. ഇത്തവണ അത് കാൽലക്ഷമായാൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

ജില്ലയില്‍ കൂടുതല്‍ ഭൂരിപക്ഷം വിഡി സതീശന്; ഞെട്ടിക്കുന്ന കണക്കുകമായി യുഡിഎഫ്, 10 ല്‍ വിജയം ഉറപ്പ്ജില്ലയില്‍ കൂടുതല്‍ ഭൂരിപക്ഷം വിഡി സതീശന്; ഞെട്ടിക്കുന്ന കണക്കുകമായി യുഡിഎഫ്, 10 ല്‍ വിജയം ഉറപ്പ്

 ക്രോസ് വോട്ടിംഗ്

ക്രോസ് വോട്ടിംഗ്

അതേസമയം ക്രോസ് വോട്ടിംഗ് ഉൾപ്പെടെ നടന്നോയെന്ന ആശങ്ക ബിജെപി കേന്ദ്രങ്ങൾക്ക് ഉണ്ട്. ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്താണ് ഇവിടെ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി. എന്നാൽ ലീഗിന്റെ ഉറച്ച കോട്ടയായ ചെങ്കളയിലെ പോളിംഗ് ആണ് യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ചെങ്കള പഞ്ചായത്തിൽ

ചെങ്കള പഞ്ചായത്തിൽ

2016 നേക്കാൾ ചെങ്കള പഞ്ചായത്തിൽ 1765 വോട്ടുകൾ ഇത്തവണ വർധിച്ചിട്ടുണ്ട്. ആകെ 31302 പേരാണ് വോട്ട് ചെയ്തത്. തപാൽ വോട്ടുകൾ ഉൾപ്പെടെ വരുമ്പോൾ പോളിംഗ് ശതമാനം കുത്തനെ ഉയരും. അതുകൊണ്ട് തന്നെ പോൾ ചെയ്തതിന്റെ പകുതി വോട്ടുകളും പെട്ടിയിലാകുമെന്നും വിജയം എളുപ്പമാണെന്നും ലീഗ് അവകാശപ്പെടുന്നു.

 കാൽലക്ഷം നേടില്ല

കാൽലക്ഷം നേടില്ല

ചെങ്കളയ്ക്കൊപ്പം കാസർഗോഡ് നഗരസഭയിലും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും ലഭിക്കുന്ന ലീഡുകൾ കൂടി ലഭിക്കുന്നതോടെ എൻഎ നെല്ലിക്കുന്നിന്റെ വിജയം ഉറപ്പാണെന്ന് ലീഗ് പറയുന്നു. മാത്രമല്ല മണ്ഡലത്തിൽ ഐഎൻഎൽ കാൽലക്ഷം വോട്ടുകൾ നേടാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും യുഡിഎഫ് തറപ്പിച്ച് പറയുന്നു.

3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്

എൽഡിഎഫ് പ്രതീക്ഷ

എൽഡിഎഫ് പ്രതീക്ഷ

അതേസമയം ഇത്തവണ മണ്ഡലത്തിൽ പോളിംഗ് കുറഞ്ഞതിൽ പ്രതീക്ഷ പുലർത്തുകയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. മാത്രമല്ല തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടുമില്ലെന്നതും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ ഇത്തവണ ജില്ലയിലെ അഞ്ചിൽ നാല് മണ്ഡലങ്ങളിലും വിജയിക്കാമെന്നാണ് ഇടതിന്റെ പ്രതീക്ഷ.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
DR S S Lal interview about LDF bjp fight

English summary
kerala assembly election 2021; These votes will be crucial in uduma constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X